പാർട്ടി വിട്ട എംപിമാരെ അയോഗ്യരാക്കാൻ ശ്രമം തുടങ്ങി എ എ പി
New delhi, 25 ഏപ്രില്‍ (H.S.) ന്യൂഡല്‍ഹി: ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എം പിമാരെ നേരിടാന്‍ ആം ആദ്‌മി പാര്‍ട്ടി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ്ങ് മാനിനെത്തന്നെ രംഗത്തിറക്കുന്നു. രാഷ്ട്രപതിയുമായി കൂടിക്കാഴ്‌ചയ്ക്ക് സമയം തേടിയ ഭഗവന്ത് മാന്‍ രാജ്യ സ
AAP


New delhi, 25 ഏപ്രില്‍ (H.S.)

ന്യൂഡല്‍ഹി: ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എം പിമാരെ നേരിടാന്‍ ആം ആദ്‌മി പാര്‍ട്ടി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ്ങ് മാനിനെത്തന്നെ രംഗത്തിറക്കുന്നു. രാഷ്ട്രപതിയുമായി കൂടിക്കാഴ്‌ചയ്ക്ക് സമയം തേടിയ ഭഗവന്ത് മാന്‍ രാജ്യ സഭാ എം പി മാരെ തിരിച്ചുവിളിക്കാനുള്ള അവകാശം അനുവദിക്കണമെന്നാണ് ആവശ്യപ്പെടാന്‍ പോകുന്നത്. പഞ്ചാബില്‍ നിന്നുള്ള പാര്‍ട്ടി എംഎല്‍എമാരേയും ഒപ്പം കൂട്ടിയാണ് യാത്ര.

പഞ്ചാബില്‍ നിന്നുള്ള എംഎല്‍എമാരുമായി രാഷ്ട്രപതിയെക്കാണാന്‍ മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അനുമതി തേടിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വ്യക്തമാക്കി. ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അവകാശം അനുവദിച്ചു കിട്ടണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കാനാണ് കൂടിക്കാഴ്‌ചയിലൂടെ ലക്ഷ്യമിടുന്നത്.

അതിനിടെ കൂറുമാറിയ ഏഴ് ആം ആദ്‌മി പാര്‍ട്ടി എംപിമാരേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതിക്ക് കത്തയക്കുമെന്ന് രാജ്യസഭാ എം പി സഞ്ജയ് സിങ്ങ് വ്യക്തമാക്കി. ലോക്‌സഭയിലും രാജ്യസഭയിലും പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ഒരു വിധത്തിലുമുള്ള കൂറുമാറ്റമോ പിളര്‍പ്പോ പാടില്ലെന്ന് കൂറുമാറ്റ നിരോധന നിയമം തന്നെ പറയുന്നു. മൂന്നില്‍ രണ്ടു പേര്‍ പിളര്‍ന്നു മാറിയാലും അതിന് നിയമപരമായി നിലനില്‍പ്പില്ല. ഭരണഘടനയുടെ പത്താം പട്ടികയിലോ കൂറുമാറ്റ നിരോധന നിയമത്തിലോ ഇത്തരം പിളര്‍പ്പുകളെ അംഗീകരിക്കുന്നില്ല,” സഞ്ജയ് സിങ്ങ് പറഞ്ഞു.

ഏപ്രില്‍ 24 ന് വെള്ളിയാഴ്‌ചയാണ് രാഘവ് ഛദ്ദയും മറ്റ് ആറ് ആം ആദ്മി പാര്‍ട്ടി രാജ്യ സഭാ എം പിമാരും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. അടുത്ത വര്‍ഷം പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കേ എം പി മാരുടെ ഈ നീക്കം ആം ആദ്‌മി പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. പാര്‍ട്ടി വിട്ട എം പി മാരില്‍ ആറു പേര്‍ പഞ്ചാബുകാരാണെന്നതും ആം ആദ്മി പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുന്നു.

---------------

Hindusthan Samachar / Sreejith S


Latest News