Enter your Email Address to subscribe to our newsletters

Thiruvananthapuram , 25 ഏപ്രില് (H.S.)
വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കിൽ; സംസ്ഥാനത്ത് 15 മിനിട്ട് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി.സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി. രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദ്ദേശം നൽകി. വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെയാണ് നടപടി. ഒരാഴ്ച മുൻപുതന്നെ മലബാർ മേഖലയിലെ ചില ഭാഗങ്ങളിൽ ലോഡ് ഷെഡ്ഡിങ് തുടങ്ങിയിരുന്നു.
ഇതിനുപിന്നാലെ തിരുവിതാംകൂർ, കൊച്ചി മേഖലകളിലും 10-15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു. എന്നാൽ, ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില നിർദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തുകയാണെന്നാണ് കെ.എസ്.ഇ.ബി. അധികൃതർ പറയുന്നത്.വരും ദിവസങ്ങളിലും ചൂട് തുടർന്നാൽ 30 മിനിറ്റ് വരെയുള്ള നിയന്ത്രണങ്ങൾ രാത്രിയിൽ വേണ്ടിവന്നേക്കാമെന്നാണ് സൂചന.
കനത്ത ചൂട് കണക്കിലെടുത്ത് ലോഡ് ഷെഡ്ഡിങ് ഒഴിവാക്കുന്നതിൽ സർക്കാറിന് വീഴ്ച പറ്റിയെന്നാണ് ആക്ഷേപം.. 2024ലെ ഉഷ്ണതരംഗത്തിന് സമാനമായി ഉഷ്ണതരംഗം ഉണ്ടായാൽ സ്വീകരിക്കേണ്ട മുന്നറിയിപ്പുകൾ കൃത്യമായി വൈദ്യുതി വകുപ്പ് പാലിച്ചില്ല.. വൈദ്യുതി വകുപ്പ് മുന്നിൽകണ്ട വൈദ്യുതി ഉപഭോഗത്തിന്റെയും ഇരട്ടിയാണ് നിലവിൽ ഉപയോഗിക്കുന്നത്..
വർദ്ധിച്ചു വരുന്ന വേനൽക്കാല വൈദ്യുതി ഉപഭോഗം നേരിടുന്നതിന് വൈദ്യുത വകുപ്പ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെക്കുറിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി 23 നാണ് യുഡിഎഫ് എംഎൽഎമാർ മന്ത്രി കെ കൃഷ്ണൻകുട്ടിയോട് നിയമസഭയിൽ ചോദ്യം ഉന്നയിച്ചത്..2024 ലെ ശക്തമായ ഉഷ്ണതരംഗ സമയത്ത് ഉണ്ടായ പ്രതിസന്ധി ഒഴിവാക്കാൻ 1023 കോടിയുടെ പ്രത്യേക പാക്കേജിന് അംഗീകാരം നൽകിയെന്നായിരുന്നു മന്ത്രിയുടെ മറുപടി..ട്രാൻസ്ഫോമറുകളുടെ ലോഡ് വർധനവ് അഭിമുഖീകരിക്കാൻ ലൈനുകളുടെ ശേഷി വർധിപ്പൽ ഉൽപ്പെടെ വിവിധ പദ്ദധികൾക്കായി 1033 കോടിയുടെ പണി പൂർത്തീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു..എന്നാൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ റെക്കോർഡ് വൈദ്യുതി ഉപഭോഗത്തെ നേരിടാൻ ഈ പദ്ദതികൾക്ക് ആയില്ല..ലോഡ് കൂടുമ്പോൾ ട്രാൻസ്ഫോമറുകളുടെ പ്രഹരശേഷി കൂടുകയും ട്രിപ്പാകുകയും ചെയ്യുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന പ്രതിസന്ധി് ..മാത്രമല്ല ഏപ്രിൽ മാസത്തിൽ കെ എസ് ഇ ബി പ്രതീക്ഷിരുന്ന വൈദ്യുതി ഉപഭോഗം 3351.6 മില്യൺ യൂണിറ്റായിരുന്നു..പ്രതിദിന ഉപയോഗം 111.7 മില്യൺ യൂണിറ്റും..എന്നാൽ 6000മെഗാവാട്ടും കഴിഞ്ഞ് സർവ്വകാല റെക്കോഡിലാണ് വൈദ്യുതി ഉപഭോഗം കുതിക്കുന്നത്..അതായത് മുൻകരുതൽ നടപടികളിൽ പാളിച്ച പറ്റിയെന്ന് സാരം..മറ്റ് സംസ്ഥാനങ്ങളുമായി ഏർപ്പെട്ടിരുന്ന കരാറിൽ 200 മെഗാ വാട്ടിന്റെ വീതം കുറവാണ് രേഖപ്പെടുത്തുന്നത്
ഫെബ്രുവരി 17 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ എല്ലാ റിസർവോയറുകളിലുമായി ആകെ 2490 മില്യൺ യൂണിറ്റ് ജലവൈദ്യുതി ഉപ്ലാദിപ്പിക്കാനുള്ള വെള്ളം ലഭ്യമായിരുന്നു..എന്നാൽ കടുത്ത വേനലിൽ ഡാമിലെ ജലനിരപ്പ് താഴുന്നതും കെ എസ് ഇ ബിയ്ക്ക് വലിയ ആശ ങ്കയാണ് ..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR