കോൺഗ്രസിലെ മുഖ്യമ്രന്തി ചർച്ചയുമായി ബന്ധപ്പെട്ടുള്ള പരസ്യപ്രസ്താവനവകൾക്ക് വിലക്ക് ഏർപ്പെടുത്തി കെപിസിസി.
Thiruvananthapuram , 25 ഏപ്രില് (H.S.) കോൺഗ്രസിലെ മുഖ്യമ്രന്തി ചർച്ചയുമായി ബന്ധപ്പെട്ടുള്ള പരസ്യപ്രസ്താവനവകൾക്ക് വിലക്ക് ഏർപ്പെടുത്തി കെപിസിസി. പാർട്ടി അധ്യക്ഷൻ സണ്ണി ജോസഫ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇതുസംബന്ധിച്ച് നിർദേശമുള്ളത്. തെരഞ്ഞെടുപ്
Sunny Joseph


Thiruvananthapuram , 25 ഏപ്രില് (H.S.)

കോൺഗ്രസിലെ മുഖ്യമ്രന്തി ചർച്ചയുമായി ബന്ധപ്പെട്ടുള്ള പരസ്യപ്രസ്താവനവകൾക്ക് വിലക്ക് ഏർപ്പെടുത്തി കെപിസിസി. പാർട്ടി അധ്യക്ഷൻ സണ്ണി ജോസഫ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇതുസംബന്ധിച്ച് നിർദേശമുള്ളത്. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്താൻ പാടുള്ളതല്ലെന്നും അത്തരം പ്രസ്താവനകൾ അനുചിതമായതിനാൽ എല്ലാവരും അതിൽനിന്ന് മാറി നിൽക്കണമെന്നും അല്ലാത്തപക്ഷം അത് അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നുമാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുള്ളത്.

ഇത്തരം പ്രസ്താവനകൾ കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയിട്ടള്ളത്. ഇത്തരം ചർച്ചകളിൽ നിന്ന് പിന്തിരിയാൻ എഐസിസിയും ഇക്കാര്യത്തിൽ കർശനമായ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ അത് മുഖവിലയ്ക്കെടുക്കാതെ അത്തരം നടപടികൾ ചിലർ തുടരുന്ന പശ്ചാത്തലത്തിലാണ് കർശന നിർദേശം നൽകാൻ കെപിസിസി വീണ്ടും നിർബന്ധിതമായതെന്നും സണ്ണി ജോസഫ് പത്രക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി പാർട്ടിയിൽ തുടരുന്ന ചർച്ചകളിൽ ഭൂരിഭാഗം നേതാക്കളും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ആര് മുഖ്യമ്രന്തിയാകണമെന്ന തരത്തിൽ പാർട്ടിയിൽ ഉയർന്ന ചർച്ചകളിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ ഉയർന്നു വന്നിരുന്നു.

സാമൂഹ്യ മാധ്യമങ്ങളിൽ നേതാക്കളുടെ പേര് പരാമർശിച്ച് പ്രചാരണവും സജീവമായിരുന്നു. ഇതിനിടെ ചില നേതാക്കൾ ഘടകകക്ഷികളെ സന്ദർശിച്ചതും ചർച്ചയായിരുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റ് എ പി അനിൽകുമാർ പാണക്കാട്ടെത്തി ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെ കണ്ടത് വലിയ തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന് പുറമേ യുഡിഎഫിലെ മറ്റൊരു കക്ഷിയായ കേരള കോൺഗ്രസ് (ജോസഫ്) സംസ്ഥാന അധ്യക്ഷൻ പിജെ ജോസഫിനെ എറണാകുളം ജില്ലയിൽ നിന്നുള്ള എംഎൽഎ ഫോണിൽ വിളിച്ചതും പല തരം ചർച്ചകൾക്ക് വഴിവച്ചിരുന്നു. എന്നാൽ തന്റെ പേര് മുഖ്യമന്ത്രി ചർച്ചകളിലേക്ക് വഴിച്ചിഴയ്ക്കരുതെന്നും അത്തരം ചർച്ചകൾക്ക് താത്പര്യമില്ലെന്നും കെസി വേണുഗോപാൽ മാധ്യമങ്ങളോട് വ്യക്തമാക്കിയതോടെ ചർച്ച സാമൂഹ്യ മാധ്യമങ്ങളിലേക്ക് ചുരുങ്ങുകയും ചെയ്തു.

പ്രതിപക്ഷനേതാവ് വിഡി സതീശൻ ഇക്കാരങ്ങളിലുള്ള ചോദ്യങ്ങൾക്ക് മാധ്യമങ്ങളോട് പൊതുവേ പ്രതികരിക്കുന്ന സമീപനവും സ്വീകരിച്ചില്ല. ഇതിനിടയിൽ കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷനും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല കേരളയാത്ര എന്ന പേരിൽ പോഡ് കാസ്റ്റ് തുടങ്ങിയതും പാർട്ടിയിലെ മുഖ്യമന്ത്രി ചർച്ചകൾക്ക് എണ്ണ പകർന്നു. പിന്നാലെ പാർട്ടി അണികൾ ചേരിതിരിഞ്ഞ് സാമൂഹ്യമാധ്യമങ്ങളിൽ കളം നിറഞ്ഞതോടെയാണ് വിഷയത്തിൽ പരസ്യപ്രസ്താവന വിലക്കി കെപിസിസി അധ്യക്ഷൻ പത്രക്കുറിപ്പിറക്കിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News