ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആവേശകരമായി പുരോഗമിക്കുന്നു.
Gujarat , 26 ഏപ്രില് (H.S.) ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആവേശകരമായി പുരോഗമിക്കുന്നു. ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പില് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്പ്പെടെയുള്ള പ്രമുഖര് തങ്ങളുടെ സമ്മതിദാനാവകാശം വിനിയ
Gujarat local body election


Gujarat , 26 ഏപ്രില് (H.S.)

ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആവേശകരമായി പുരോഗമിക്കുന്നു. ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പില് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്പ്പെടെയുള്ള പ്രമുഖര് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. പ്രധാനമന്ത്രി പോസ്റ്റൽ ബാലറ്റിലൂടെയാണ് വോട്ട് രേഖപ്പെടുത്തിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുടുംബസമേതം അഹമ്മദാബാദിലെ നരൻപുരയിലുള്ള ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അഹമ്മദാബാദിലെ ഷീലാജ് പ്രൈമറി സ്കൂളിലും ഉപമുഖ്യമന്ത്രി ഹർഷ് സംഘവി സൂറത്തിലെ ഇച്ഛാനാഥിലുള്ള സെന്ട്രല് സ്കൂളിലും വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സംസ്ഥാനത്ത് വോട്ടവകാശമുള്ള എല്ലാ ജനങ്ങളും സമ്മതിദാനവകാശം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.

ഇന്ന് ഗുജറാത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ദിനമാണ്. ജനാധിപത്യത്തിൻ്റെ ഈ പുണ്യോത്സവം എല്ലാവരും ആഘോഷിക്കണം. അവകാശവും കടമയും ഒരുമിച്ച് നിറവേറ്റാനുള്ള വിലപ്പെട്ട അവസരമാണിത്, അദ്ദേഹം പറഞ്ഞു. എല്ലാവരും വോട്ട് ചെയ്ത് ഭാരതീയ ജനതാ പാർട്ടിയുടെ എല്ലാ സ്ഥാനാർഥികളെയും വിജയിപ്പിക്കണമെന്ന് അഭ്യഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥയും മറ്റ് ഘടകങ്ങളും കാരണം വോട്ടർമാരുടെ പോളിങ് ശതമാനത്തിൽ ആശങ്കയുണ്ട്. ഇത് വേനൽക്കാലമാണ്. അസഹനീയമായ ചൂടാണ് അനുഭപ്പെടുന്നത്. കൂടാതെ അവധിക്കാലവുമാണ്.

ഈ രണ്ടു കാരണം, പോളിങ് കുറയാൻ സാധ്യത എടുത്തുകാണിക്കാണിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം രാവിലെ 7 മണിക്ക് ആരംഭിച്ച പോളിങ് വൈകുന്നേരം 6 മണി വരെ തുടരും. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട് എന്നിവയുൾപ്പെടെ 15 മുനിസിപ്പൽ കോർപറേഷനുകൾ, 84 മുനിസിപ്പാലിറ്റികൾ, 34 ജില്ലാ പഞ്ചായത്തുകൾ, 260 താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

9,992 സ്ഥാനാർഥികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. ആകെ 4.18 കോടിയിലധികം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. സിസിടിവി നിരീക്ഷണവും സെൻസിറ്റീവ് പ്രദേശങ്ങളിൽ പ്രത്യേക സ്ക്വാഡുകളെ വിന്യാസിപ്പിച്ചും കനത്ത സുരക്ഷയോടെയാണ് വോട്ടെടുപ്പ് നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പൊലീസ് പറഞ്ഞു.

2021 മാർച്ചിൽ, ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടി. വിവിധ മുനിസിപ്പാലിറ്റികളിലായി ആകെയുള്ള 8,470 സീറ്റുകളിൽ 6,236 സീറ്റുകൾ നേടി എതിരാളിയായ കോൺഗ്രസുമായി വലിയ ഭൂരിപക്ഷത്തിലായിരുന്നു അന്ന് വിജയം. 81 മുനിസിപ്പാലിറ്റികൾ, 32 ജില്ലാ പഞ്ചായത്തുകൾ, 231 താലൂക്ക് പഞ്ചായത്തുകൾ എന്നിവയ്ക്ക് പുറമെ ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലും അന്ന് ബിജെപി ആധിപത്യം സ്ഥാപിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമായതിനാൽ പാർട്ടികളെ സംബന്ധിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News