എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു
Kochi , 26 ഏപ്രില് (H.S.) എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഉയിർ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനവും, ഫസ്റ്റ് ലുക്കും ഏപ്രിൽ ഇരുപത്തിയാറ് ഞായറാഴ്ച്ച നടന്നു. യുവ നായകൻ റോഷൻ മാതൃവിൻ്റെ വലിയ ക്ലോസപ്
ഉയിർ


Kochi , 26 ഏപ്രില് (H.S.)

എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഉയിർ എന്ന് നാമകരണം ചെയ്തിരിക്കുന്നത്.

ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനവും, ഫസ്റ്റ് ലുക്കും ഏപ്രിൽ ഇരുപത്തിയാറ് ഞായറാഴ്ച്ച നടന്നു.

യുവ നായകൻ റോഷൻ മാതൃവിൻ്റെ വലിയ ക്ലോസപ്പ് ലുക്കും ; ബൈജു സന്തോഷ്, ശ്രുതി മേനോൻ അടക്കമുള്ള അഭിനേതാക്കളും റോഷനോടൊപ്പം പോസ്റ്ററിലുണ്ട്.

വിശാലമായ റോഡിൽക്കൂടി പാഞ്ഞുവരുന്ന ഏതാനം ബൈക്കുകളും പശ്ചാത്തലത്തിൽ കാണാം .പ്രേക്ഷകരിൽ

കൗതുകവും ആകാംക്ഷയും ഉത്ക്ക ണ്ഠയും ജനിപ്പിക്കുന്നതാണ് ഈ പോസ്റ്റർ.

നവമാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് ഈ പോസ്റ്ററിനു ലഭിച്ചു വരുന്നത്.

വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസർ നിഖിൽ. കെ. മേനോനാണ് .

വർഷങ്ങൾക്കു മുൻപ് മലബാറിൽ നടന്ന

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി പൂർണ്ണമായും റിയലിസ്റ്റിക്ക് & ഇമ്മോഷണൽ ക്രൈം ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.

ഇൻസ്പക്ടർ അൻഷാദിൻ്റെ മുല കഥക്ക് ഷാജി മാറാടും നിഖിൽ കെ. മേനോനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.

റോഷൻ മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശ്രുതി മേനോൻ നായികയാകുന്നു.

ബൈജു സന്തോഷ് , അതുല്യ ചന്ദ്രൻ , വിനീത് തട്ടിൽ, ഷാജു ശ്രീധർ, എന്നിവരോടൊപ്പം , തമിഴ്, മലയാളം ഭാഷകളിൽ ശ്രദ്ധേയരായ ഹരീഷ് , വിനോദ് സാഗർ എന്നിവരും ബോളിവുഡിലെ പ്രമുഖ താരങ്ങളായ സെയ്യാമി ഖേറും , മഹേഷ് ഷെട്ടിയും കൂടാതെ മാസ്റ്റർ ആര്യൻ എസ് പൂജാരി ,ബേബി മിത്രാ സഞ്ജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു

ഷിബു ചക്രവർത്തി, മ്പന്തോഷ് വർമ്മ എന്നിവരുടെ ഗാനങ്ങൾക്ക് . മണികണ്ഠൻ അയ്യപ്പ ഈണം പകർത്തിരിക്കുന്നു

ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി.

എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം.

കലാസംവിധാനം - സാബുറാം

മേക്കപ്പ് - പി.വി. ശങ്കർ.

കോസ്റ്റ്യും - ഡിസൈൻ- അയിഷസഫീർസേട്ട്.

നിശ്ചല ഛായാഗ്രഹണം - ശ്രീജിത്ത് ചെട്ടിപ്പടി '

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ.

അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - പ്രസാദ് യാദവ്, ഗോപൻകുറ്റ്യാനിക്കാട്

.സജി മുണ്ടൂർ.

സഹ സംവിധാനം - ആകാശ് എം./കിരൺ ചന്ദ്രശേഖരൻ ,രാഹുൽ , ഉണ്ണി വരദം .

ഫിനാൻസ് കൺട്രോളർ - ആശിഷ്പാലാ

പ്രൊഡക്ഷൻ മാനേജേഴ്സ് - അനിൽ ആസാദ്, അനിൽ നമ്പ്യാർ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർ '

പ്രൊഡക്ഷൻ കൺട്രോളർ - പ്രവീൺ.ബി.മേനോൻ '

കൂർഗ്, കണ്ണൂർ, തലശ്ശേരി ,മുംബൈ , പാലക്കാട് , എറണാകുളം എന്നിവിടങ്ങളിലായി

ട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി

ക്കുന്നത്.

വൗ സിനിമാസ് ചിത്രം തിച്ചേറ്ററുകളിൽ എത്തിക്കുന്നു

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News