Enter your Email Address to subscribe to our newsletters

TRISSUR , 26 ഏപ്രില് (H.S.)
കൊടും ചൂടിലും കൊട്ടിക്കയറി തൃശ്ശൂർ പൂരം .തിരുവമ്പാടിയുടെ മഠത്തില് വരവ് പഞ്ചവാദ്യ മേളം നടന്നു. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകട പശ്ചാത്തലത്തില് പൂരം വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി മാത്രമാണ് നടക്കുന്നത്.
കണിമംഗലം ശാസ്താവ് പൂരനഗരിയിലേക്ക് പുറപ്പെട്ടതോടെയാണ് പൂരദിനം ഉണര്ന്നത്. പിന്നാലെ ഘടകപൂരങ്ങളുമെത്തി.ഉച്ചയ്ക്ക് രണ്ടിന് കിഴക്കൂട്ട് അനിയന് മാരാര് പ്രമാണിയായ 250 കലാകാരന്മാര് അണി നിരക്കുന്ന ഇലഞ്ഞിത്തറ മേളം ആരംഭിച്ചു.
കണിമംഗലം ശാസ്താവ് സൂര്യോദയത്തിന് മുന്പ് തട്ടകത്തുനിന്നും പുറപ്പെട്ട് തേക്കിന് കാടെത്തിയതോടെ പൂരം ആവേശം തുടങ്ങി.വലിയാലുക്കല് കുട്ടിശങ്കരനാണ് കോലമേറ്റിയത്. ജിതിന് കല്ലാറ്റ് ആയിരുന്നു മേളപ്രമാണി. പിന്നാലെ പനമുക്കംപിള്ളി ശാസ്താവും തേക്കിന്കാടെത്തി.പെരുമ്പളം ശരത് ആയിരുന്നു മേളപ്രമാണി. തുടര്ന്ന് ചെമ്പുക്കാവിന്റെ വരവ്.തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ആയിരുന്നു തിടമ്പേറ്റിയത്.
പാറമേക്കാവ് അഭിഷേക് ആയിരുന്നു മേള പ്രമാണി. ഒന്പത് ആനകളുടെ അകമ്പടിയോടെയാണ് കാരമുക്ക് ഭഗവതി വടക്കുന്നാഥനിലെത്തിയത്. പത്മശ്രീ പെരുവനം കുട്ടന്മാരായിരുന്നു മേള പ്രമാണി. ശങ്കരം കുളങ്ങര ഉദയന് തിടമ്പേറ്റി. ഒന്പത് ആനകളുടെ അകമ്പടിയോടെ ലാലൂര് ഭഗവതി നടുവിലാലില് നിന്ന് ശ്രീമൂല സ്ഥാനത്തേക്ക് കയറി. പാറമേക്കാവ് അര്ജുന് ആയിരുന്നു മേളപ്രമാണി.
പിന്നാലെ പൂരത്തില് ഘടകപൂരങ്ങളില് ഏറ്റവും കൂടുതല് ആനകളെ അണിനിരത്തുന്ന ചൂരക്കോട്ടുകാവ് ഭഗവതി എത്തി.പടുവില് രഘുനാഥന്മാരാരുടെ മേളം കലാശിച്ചതിന് പിന്നാലെ പതിമൂന്നാനകളുടെ അകമ്പടിയില് അയ്യന്തോള് ഭഗവതി എത്തി.ചെറുശേരി കുട്ടന്മാരായിരുന്നു മേള പ്രമാണി. ഒടുവില് പതിനൊന്ന് ആനകളുടെ അകമ്പടിയോടെ നെയ്തലക്കാവ് ഭഗവതി എത്തി. ഇതിനിടെ പതിനൊന്നരയോടെ ആരംഭിച്ച തിരുവമ്പാടിയുടെ മഠത്തില് വരവ് പഞ്ചവാദ്യത്തില് പൂരനഗരി അലിഞ്ഞു. കൊടുംചൂടിലും പൂരാവേശത്തില് കുറവില്ല.എന്നാല് മുന് കാലങ്ങളിലെ തിരക്കില്ല. വൈകിട്ടത്തെ കുടമാറ്റ ചടങ്ങുകള് ഇത്തവണ 15 മിനിറ്റില് പൂര്ത്തിയാവും
---------------
Hindusthan Samachar / CHANDHU CHANDRASEKHAR