എഎപി വിട്ട എംപിമാരുടെ ബിജെപി ലയനത്തിന് അംഗീകാരം; ബിജെപി എംപിമാരുടെ എണ്ണം 113 ആയി
New delhi, 27 ഏപ്രില്‍ (H.S.) ന്യൂഡല്‍ഹി: ഏഴ് ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ലയിച്ച് എംപിമാരുടെ നടപടിക്ക് അംഗീകാരം. എംപിമാരെ ബിജെപിയിലേക്കുള്ള ലയനം ഔദ്യോഗികമായി അംഗീകരിച്ച് രാജ്യസഭാ ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്‍. ഇതോടെ രാജ്യസഭയില്‍ ആം ആ
raghav


New delhi, 27 ഏപ്രില്‍ (H.S.)

ന്യൂഡല്‍ഹി: ഏഴ് ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ലയിച്ച് എംപിമാരുടെ നടപടിക്ക് അംഗീകാരം. എംപിമാരെ ബിജെപിയിലേക്കുള്ള ലയനം ഔദ്യോഗികമായി അംഗീകരിച്ച് രാജ്യസഭാ ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്‍. ഇതോടെ രാജ്യസഭയില്‍ ആം ആദ്മി പാര്‍ട്ടിയുടെ അംഗബലം മൂന്നായി കുറഞ്ഞു. ഏഴ് എംപിമാര്‍ ബിജെപിയിലെത്തിയതോടെ അവരുടെ അംഗബലം 113 ആയി ഉയര്‍ന്നു. രാഘവ് ഛദ്ദ, അശോക് മിത്തല്‍, ഹര്‍ഭജന്‍ സിംഗ്, സന്ദീപ് പാഠക്, വിക്രംജിത് സഹ്നി, സ്വാതി മലിവാള്‍, രജീന്ദര്‍ ഗുപ്ത എന്നിവരാണ് ബിജെപിയില്‍ ലയിച്ച ഏഴ് എംപിമാര്‍.

ഈ ഏഴ് എംപിമാരേയും ബിജെപി അംഗങ്ങളുടെ പട്ടികയില്‍ രാജ്യസഭാ വെബ്സൈറ്റില്‍ മാറ്റിസ്ഥാപിച്ചു. ലയനത്തിന് ശേഷം ഏഴ് എംപിമാരും തങ്ങളെ ബിജെപി എംപിമാരായി കണക്കാക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാജ്യസഭാ ചെയര്‍മാന് നിവേദനം നല്‍കിയിരുന്നു. ഇത് സ്വീകരിച്ചതായി വിവരം. അതേസമയം തന്നെ പാര്‍ട്ടി വിട്ട ഏഴ് എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഎപിയും രാജ്യസഭാ ചെയര്‍മാന് ഒരു നിവേദനം സമര്‍പ്പിച്ചിരുന്നു.

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എംപിയുമായ സഞ്ജയ് സിങ്ങാണ് ഞായറാഴ്ച കത്ത് കൈമാറിയത്. ഏഴ് എംപിമാരുടെ നീക്കത്തിലൂടെ ഉണ്ടായിരിക്കുന്നത് കൂറുമാറ്റ നിരോധന നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് സിങ ആരോപിച്ചു. വെള്ളിയാഴ്ചയാണ് എംപിമാരായ രാഘവ് ഛദ്ദ, അശോക് മിത്തല്‍, സന്ദീപ് പാഠക്, ഹര്‍ഭജന്‍ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാള്‍ എന്നിവര്‍ എഎപിയില്‍നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി, അടിസ്ഥാന തത്വങ്ങളില്‍നിന്നും മൂല്യങ്ങളില്‍നിന്നും വ്യതിചലിക്കുകയാണെന്ന് പാര്‍ട്ടിവിട്ട എംപിമാര്‍ ആരോപിച്ചിരുന്നു.

അതേസമയം, പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ മൂന്നില്‍ രണ്ടുപേര്‍ മറ്റൊരു പാര്‍ട്ടിക്കൊപ്പം ചേര്‍ന്നാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ബാധിക്കില്ലെന്നാണ് രാഘവ് ഛദ്ദ ഉയര്‍ത്തുന്നവാദം. രാജ്യസഭയില്‍ പത്ത് അംഗങ്ങളാണ് എഎപിക്കുള്ളത്. ഇതില്‍ ഏഴുപേരാണ് ബിജെപിയില്‍ ചേര്‍ന്നത്. അതിനാല്‍തന്നെ അയോഗ്യത ബാധകമാകില്ലെന്നാണ് ഇവര്‍ പറയുന്നത്.

എഎപിയുടെ ആവശ്യം പാടെ തള്ളിയാണ് രാജ്യസഭാ അധ്യക്ഷന്‍ തീരുമാനം എടുത്തിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News