ബംഗാളില് ബിജെപി വിജയിക്കും; സത്യപ്രതിഞ്ജക്കായി വീണ്ടും എത്തുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി
Kolkkatha, 27 ഏപ്രില്‍ (H.S.) പശ്ചിമബംഗാളില്‍ രണ്ടാംഘട്ട തിരിഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി വിജയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിന്റെ മാനിസകാവസ്ഥ വിജയ സൂ
Narendra Modi


Kolkkatha, 27 ഏപ്രില്‍ (H.S.)

പശ്ചിമബംഗാളില്‍ രണ്ടാംഘട്ട തിരിഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി വിജയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിന്റെ മാനിസകാവസ്ഥ വിജയ സൂചന നല്‍കുന്നുണ്ടെന്ന് സത്യപ്രതിജ്ഞാ ചടങ്ങിനായി ഇനി തിരിച്ചെത്താമെന്നും പ്രധാനമന്ത്രി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. പശ്ചിമബംഗാളിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

'പശ്ചിമ ബംഗാളില്‍ ഞാന്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍, മെയ് 4 ന് ശേഷം ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ഞാന്‍ തിരികെ വരുമെന്ന് എനിക്ക് പറയാന്‍ കഴിയും' മോദി പറഞ്ഞു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബറാക്ക്പോറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രിയുടെ ഈ വാക്കുകള്‍ ബിജെപി പ്രവര്‍ത്തകര്‍ വലിയ കയ്യടിയോടെയാണ് ഏറ്റെടുത്തത്.

പശ്ചിമ ബംഗാളിന്റെ പുരോഗതി ഇന്ത്യയുടെ മൊത്തത്തിലുള്ള വികസനത്തിന് അനിവാര്യമാണെന്നും കിഴക്കന്‍ മേഖലയുടെ ഉയര്‍ച്ച രാജ്യത്തിന്റെ ഭാവിക്കായി നിര്‍ണായകമാണെന്നും മോദി പറഞ്ഞു.

'എന്റെ വിധിയും ഉത്തരവാദിത്തവും പശ്ചിമ ബംഗാളിനെ സേവിക്കുക, സംരക്ഷിക്കുക, രക്ഷിക്കുക എന്നതാണ്, ഒഡീഷയ്ക്കും ബിഹാറിനും ശേഷം, താമര ഇത്തവണ പശ്ചിമ ബംഗാളിലും വിരിയും' മോദി പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് വഞ്ചിച്ചതായും സംസ്ഥാന വികസനത്തിന് അവര്‍ക്ക് ഒരു കാഴ്ചപ്പാടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഒരു വശത്ത്, മില്ലുകള്‍ അടച്ചുപൂട്ടുകയാണ്, മറുവശത്ത്, ക്രൂഡ് ബോംബ് ഫാക്ടറികള്‍ ഉയര്‍ന്നു വരികയാണ്, ഗുണ്ടകളെ ജോലിക്ക് പ്രവേശിപ്പിക്കുന്നു, ടിഎംസിയുടെ സിന്‍ഡിക്കേറ്റ് വികസിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭരണകക്ഷിയായ പാര്‍ട്ടി ഭരണം നടത്തുന്നതിന് പകരം ദുരുപയോഗവും ഭീഷണിയും പ്രയോഗിക്കുകയാണ്. അവര്‍ തന്നെയും, ഭരണഘടനാ സ്ഥാപനങ്ങളെയും, സൈന്യത്തെയുംപോലും നിന്ദ്യമായ രീതിയില്‍ നേരിട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഏപ്രില്‍ 29-ന് നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ ബംഗാളിലെ 142 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. കൂടുതല്‍ കേന്ദ്ര സേനയെയും നിയോഗിച്ചു.

ആദ്യ ഘട്ടത്തെ പോളിങ് ശതമാനം 93.19 ആണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പുനടന്ന 152 മണ്ഡലങ്ങളില്‍ 2021-നെ അപേക്ഷിച്ച് 17 ലക്ഷത്തില്‍പ്പരം വോട്ടര്‍മാര്‍ ഒഴിവായിരുന്നു. എന്നാല്‍, ഈ മണ്ഡലങ്ങളില്‍ 21 ലക്ഷത്തില്‍പ്പരം വോട്ടര്‍മാര്‍ അധികമായി ഇത്തവണ വോട്ട് ചെയ്തിട്ടുണ്ടെന്ന് കമ്മിഷന്‍ അറിയിച്ചു. ആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന 16 ജില്ലകളില്‍ ഡാര്‍ജിലിങ്ങും കലിംപോങ്ങുമൊഴിച്ചുള്ളവയില്‍ പോളിങ് ശതമാനം 90 കടന്നിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News