വോട്ട് തരൂ,നിങ്ങള്ക്ക് സ്വാതന്ത്ര്യം തരാം; ബംഗാള് പ്രചരണത്തില് സജീവമായി പ്രധാനമന്ത്രി
Kolkkatha, 27 ഏപ്രില്‍ (H.S.) കൊല്‍ക്കത്ത: ബംഗാല്‍ തിരഞ്ഞെടുപ്പിലെ അവസാനഘട്ട പ്രചരണത്തില്‍ സജീവമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയ എനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം''എന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വിഖ്യാതമായ ആഹ്വാനം ഓര്‍മിപ
PM Modi


Kolkkatha, 27 ഏപ്രില്‍ (H.S.)

കൊല്‍ക്കത്ത: ബംഗാല്‍ തിരഞ്ഞെടുപ്പിലെ അവസാനഘട്ട പ്രചരണത്തില്‍ സജീവമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയ എനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം'എന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വിഖ്യാതമായ ആഹ്വാനം ഓര്‍മിപ്പിച്ച് മുദ്രവാക്യമുയര്‍ത്തി പ്രധാനമന്ത്രി. ബംഗാളിലെ മതുവ മേഖലയില്‍ വോട്ടഭ്യര്‍ത്ഥിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. 'തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹാ ജംഗിള്‍ രാജില്‍'നിന്ന് സ്വാതന്ത്ര്യം നേടിത്തരാമെന്നാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം.

'നേതാജി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു, 'നിങ്ങള്‍ എനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം'. നേതാജിയുടെ ആഹ്വാനം കേട്ട് രാജ്യം എല്ലാം നല്‍കി. ഇന്ന് ബംഗാളിനോട് എനിക്ക് പറയാനുള്ളത്, നിങ്ങളുടെ വോട്ട് ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. നിങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യുക, ഞങ്ങള്‍ നിങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മോചിപ്പിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹാ ജംഗിള്‍ രാജില്‍ നിന്ന് മോചനം, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭയപ്പെടുത്തലില്‍നിന്ന് മോചനം, തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഴിമതിയില്‍ നിന്ന് മോചനം, പെണ്‍മക്കള്‍ക്ക് നേരെ ചെയ്യുന്ന പീഡനങ്ങളില്‍ നിന്ന് മോചനം, തൊഴിലില്ലായ്മയില്‍ നിന്ന് മോചനം നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് മോചനം, കലാപകാരികളില്‍ നിന്ന് മോചനം'

'ഇന്ത്യന്‍ പൗരന്റെ രേഖകളും അവകാശങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ഇതാണ് മോദിയുടെ ഉറപ്പ്' മോദി പ്രസംഗത്തിനിടെ പറഞ്ഞു.

സന്ദേശ്ഖലിയില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന മേയ് നാലിന് ശേഷം കുറ്റവാളികള്‍ക്ക് രക്ഷയുണ്ടാകില്ലെന്നും മുന്നറിയിപ്പ് നല്‍കി. സ്ത്രീകള്‍ക്ക് സുരക്ഷയും അവസരങ്ങളുമാണ് ബി.ജെ.പി.യുടെ മുന്‍ഗണന. അധികാരത്തില്‍വന്നാല്‍ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം 36,000 രൂപയും സര്‍ക്കാര്‍ ജോലികളില്‍ 33 ശതമാനം സംവരണവും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആശാ വര്‍ക്കര്‍മാരുടെ ശമ്പള വര്‍ധന, ഗര്‍ഭകാലത്ത് 21,000 രൂപയുടെ സഹായം, ബിരുദ പഠനത്തിന് പെണ്‍കുട്ടികള്‍ക്ക് 50,000 രൂപ എന്നിങ്ങനെയുള്ള ക്ഷേമപദ്ധതികളും അദ്ദേഹം വാഗ്ദാനംചെയ്തു.

സ്ത്രീകള്‍ക്ക് അഞ്ചുലക്ഷം രൂപവരെയുള്ള സൗജന്യ ചികിത്സയും ആരോഗ്യ കേന്ദ്രങ്ങളില്‍ മരുന്നുകള്‍ക്ക് 80 ശതമാനം ഡിസ്‌കൗണ്ടും ബിജെപി വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു. സ്ത്രീകളുടെ സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20 ലക്ഷം രൂപവരെ ബാങ്ക് വായ്പ ഉറപ്പാക്കും. അത് മോദിയുടെ ഗ്യാരണ്ടിയാണ്. ഇതിലൂടെ ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരുലക്ഷം രൂപയിലധികം വരുമാനം നേടാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News