Enter your Email Address to subscribe to our newsletters

Kochi , 29 ഏപ്രില് (H.S.)
ചട്ടമ്പിസ്വാമികളുടെ ജീവചരിത്ര ഗ്രന്ഥത്തിൻറെ ഡമ്മി കോപ്പി പ്രകാശനവും,ബിഎഫ്എ തോറ്റ വിദ്യാർത്ഥിയുടെ എംഎഫ്എ പ്രവേശനവും സംബന്ധിച്ച വിവാദം
സംസ്കൃതസർവകലാശാല പരീക്ഷ കൺട്രോളറുടെയും സീനിയർ പബ്ലിക്കേഷൻ ഓഫീസറുടെയും ചുമതല വഹിച്ച ഡോ:ലിസി മാത്യുവിനെ തിരെഅച്ചടക്ക നടപടിക്ക് വിസി യുടെ ഉത്തരവ്.
ഗവർണർ പങ്കെടുത്ത വേദിയിൽ ചട്ടമ്പിസ്വാമിയുടെ ജീവചരിത്രഗ്രന്ഥ ത്തിൻറെ പുറംചട്ട മാത്രം തയ്യാറാക്കി വെള്ളപേപ്പർ പുസ്തക രൂപത്തിലാക്കി പ്രകാശനം ചെയ്ത് സർവ്വകലാശാലയെ അപകീർത്തിപ്പെടുത്തുന്ന കബളിപ്പിക്കൽ ആസൂത്രണം ചെയ്തതതിലും, എംഎഫ്എ യ്ക്ക് പ്രവേശനം നേടിയ തോറ്റ ബി.എഫ്.എ വിദ്യാർത്ഥിയെ ജയിപ്പിച്ച നടപടിയിലും പങ്കുണ്ടെന്ന പ്രാഥമിക അന്വേഷണത്തെ തുടർന്ന്, പരീക്ഷകൺട്രോളറുടെയും, സീനിയർ പബ്ലിക്കേഷൻ ഓഫീസറുടെയും ചുമതല വഹിച്ചിരുന്ന ഡോ: ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കുറ്റപത്രം നൽകാൻ വൈസ് ചാൻസലർ ഡോ:സിസാ തോമസ് ഉത്തരവിട്ടു.
മലയാളം പ്രൊഫസറായ ലിസി മാത്യുവിന് ഇന്ന് കുറ്റാരോപണ പത്രിക കൈമാറി.
സംസ്കൃത സർവ്വകലാശാലയുടെ അധിക ചുമതലകൂടി വഹിക്കുന്ന,
സാങ്കേതിക സർവ്വകലാശാല വിസി ഡോ. സിസാ തോമസ് വിസി യുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് കുറ്റപത്രം നൽകിയത്.
സദ്ഗുരു ചട്ടമ്പിസ്വാമിയുടെ മഹാസമാധിവാർഷികത്തോട് അനുബന്ധമായി ഡോ: എ.വി.ശങ്കരൻ രചിച്ച 'തീർഥപാദപുരാണം' എന്ന ചട്ടമ്പിസ്വാമിയുടെ ജീവചരിത്രഗ്രന്ഥം പന്മന ആശ്രമത്തിൽ വച്ച് ഗവർണറുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്യാൻ തീരുമാനിച്ചതിന് തൊട്ടുമുമ്പ് താൻ കബളിപ്പിച്ചതായി ബോധ്യപ്പെട്ടതോടെ ഗ്രന്ഥപ്രകാശനചടങ്ങ് വിസി മാറ്റിവയ്ക്കു കയായിരുന്നു.
പ്രകാശനത്തിന് മുമ്പ് കാർട്ടൺ തുറന്നു നോക്കിയപ്പോഴാണ് നാലു വാല്യങ്ങൾ ഒഴികെ ബാക്കിയുള്ളവ പുറംചട്ട മാത്രമുള്ള പ്രിൻറ് ചെയ്യാത്ത വെള്ളക്കടലാണെന്ന് കണ്ടത്.
ആലുവയിലുള്ള ഒരു സ്വകാര്യ പ്രസ്സിലാണ് ഗ്രന്ഥം അച്ചടിച്ചതും നാലു വല്യങ്ങൾക്കൊപ്പം ഏഴു ഡമ്മി കോപ്പികൾകൂടി പ്രകാശനത്തിന് എത്തിച്ചതും.
സർവ്വകലാശാലയുടെ അനുമതിയോ ക്വാട്ടേഷനുകളോ കൂടാതെ സ്വകാര്യ പ്രസ്സിന് അച്ചടിജോലി ഏൽപ്പിച്ചതും, പ്രസ്സുമായി കരാർ രേഖകൾ തയ്യാറാക്കാത്തതും,
ഗ്രന്ഥത്തിൻറെ വില സ്വന്തമായി നിശ്ചയിച്ചതും, ഗവർണർ പങ്കെടുക്കുന്ന
പ്രകാശന ചടങ്ങ് സർവ്വകലാശായെ ഔദ്യോഗികമായി അറിയിക്കാതിരുന്നതും ഡോ. ലിസി മാത്യുവിന്റെ ഭാഗത്തുള്ള ഗുരുതര വീഴ്ചയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.
മാർച്ച് ഒന്നു മുതൽ പ്രസിദ്ധീകരണ വിഭാഗത്തിൻറെ ചുമതലയിൽ നിന്നും ലിസി മാത്യുവിനെ മാറ്റി പബ്ലിക് റിലേഷൻസ് ഓഫീസർക്ക് പ്രസിദ്ധീകരണവിഭാഗത്തിന്റെ ചുമതല നൽകിയെങ്കിലും, ജീവചരിത്ര ഗ്രന്ഥത്തിൻറെ പ്രകാശനചുമതല പ്രോജക്ട് ഡയറക്ടർ ലിസി മാത്യുവിനാ യിരുന്നു..
ബിഎഫ്എ തോറ്റ വിദ്യാർത്ഥിക്ക് എംഎഫ് ക്ക് പ്രവേശനം നൽകിയശേഷം സർവ്വകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി വിദ്യാർത്ഥിയെ ബിഎഫ്എ പരീക്ഷ വിജയിപ്പിക്കുന്നതിൽ പരീക്ഷകളുടെ ചുമതല വഹിച്ചിരുന്ന ലിസിമാത്യു കൃത്യവിലോപം കാട്ടിയതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
*പരീക്ഷകൺട്രോളറുടെ ചുമതലയിൽ നിന്ന് നീക്കിയിട്ടും സർട്ടിഫിക്കറ്റുകളിൽ ഒപ്പുവച്ചതായി കണ്ടെത്തി
ഏപ്രിൽ ഒന്നുമുതൽ ഡോ: ലിസി മാത്യുവിനെ ബിഎഫ് എ പരീക്ഷ
വിവാദത്തെ തുടർന്ന് പരീക്ഷാ കൺട്രോളറുടെ ചുമതയിൽ നിന്ന് നീക്കിയെങ്കിലും അതിനുശേഷവും നിരവധി ദിവസങ്ങളിൽ സർവകലാശാല പരീക്ഷ രേഖകളിലും മാർക്ക് ലിസ്റ്റുകളിലും, ട്രാൻസ്ക്രിപ്റ്റു കളിലും ഡോ:ലിസി മാത്യു ഒപ്പുവെച്ചതായി കണ്ടെത്തി. പരീക്ഷ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥന്മാ രുടെ അറിവോടെ ക്രമക്കേട് നടന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ അറിയുന്നത്.
ഇത് സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിസി പരീക്ഷ കൺട്രോളറുടെ ചുമതല വഹിക്കുന്ന ഡോ: ഭവാനിക്ക് നിർദ്ദേശം നൽകി.
അനധികൃതമായി മാർക്ക് രേഖകളിൽ ഒപ്പ് വയ്ക്കുന്നത് ക്രിമിനൽ കുറ്റമാണ്.
സസ്പെൻഷനിലാ യിരുന്ന കേരള സർവകലാശാല രജിസ്ട്രാർ സർവകലാശാല വിദ്യാർത്ഥികളുടെ പാസ്പോർട്ട് അപേക്ഷകളിൽ ഒപ്പുവെച്ച നടപടിക്കു സമാനമാണ് സംസ്കൃത സർവകലാശാലയിൽ ലിസി മാത്യുവിന്റെ നടപടി എന്ന് ചൂണ്ടിക്കാട്ടപെടുന്നു.
കേരള രജിസ്ട്രാർക്കെതിരെ
സർവ്വകലാശാല പോലീസിൽ പരാതി നൽകിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR