പശ്ചിമ ബംഗാളിലെ 142 നിയോജകമണ്ഡലങ്ങളിലായി ഇന്ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ എല്ലാവരും സമ്മതിദാനം രേഖപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Newdelhi , 29 ഏപ്രില് (H.S.) പശ്ചിമ ബംഗാളിലെ 142 നിയോജകമണ്ഡലങ്ങളിലായി ഇന്ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ എല്ലാവരും സമ്മതിദാനം രേഖപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട പോളി
Narendra Modi


Newdelhi , 29 ഏപ്രില് (H.S.)

പശ്ചിമ ബംഗാളിലെ 142 നിയോജകമണ്ഡലങ്ങളിലായി ഇന്ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ എല്ലാവരും സമ്മതിദാനം രേഖപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട പോളിങ് ആരംഭിക്കുമ്പോൾ, വലിയ തോതിൽ വോട്ടർമാരുണ്ടാകണം. സ്ത്രീകളും യുവ വോട്ടർമാരും പ്രത്യേക സജീവ പങ്കാളിത്തത്തിലൂടെ ജനാധിപത്യം ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

അതേസമയം ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും (TMC) പ്രതിപക്ഷമായ ബിജെപിയും തമ്മിലുള്ള ശക്തമായ പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇടതുമുന്നണി-കോൺഗ്രസ് സഖ്യവും ശക്തമായി രംഗത്തുണ്ട്.

2021 ൽ ബംഗാളിൽ 82.29 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയിരുന്നത്. തമിഴ്നാട്ടിൽ 2021ൽ നടന്ന തെരഞ്ഞെടുപ്പിൽ 73.63 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. എന്നാൽ 2026 ആയപ്പോഴേക്കും മികച്ച പോളിങ്ങ് തന്നെയാണ് ഇരു സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്ടിൽ ഇത്തവണ റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വൈകിട്ട് ഏഴ് മണിവരെയുള്ള കണക്ക് പ്രകാരം തമിഴ്നാട്ടിൽ 84.98 ഉം ബംഗാളിൽ 92.14 ശതമാനവുമാണ് പോളിങ്. 2021 ൽ ബംഗാളിൽ 82.29 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയിരുന്നത്. തമിഴ്നാട്ടിൽ 2021ൽ നടന്ന തെരഞ്ഞെടുപ്പിൽ 73.63 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. എന്നാൽ 2026 ആയപ്പോഴേക്കും മികച്ച പോളിങ്ങ് തന്നെയാണ് ഇരു സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്. ബംഗാളിൽ ഏറ്റവും കൂടുതൽ വോട്ടുകൾ രേഖപ്പെടുത്തിയത് സൗത്ത് ദിനാജ്പൂരിൽ ആണ്. പോളിങ് ശതമാനം ഏറ്റവും കുറവ് കലാംപിങ് മണ്ഡലത്തിലുമാണ്.

സംസ്ഥാനത്തുടനീളം സുഗമവും സമാധാനപരവുമായ പോളിങ് ഉറപ്പാക്കാൻ അധികൃതർ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിഎമ്മുകളുടെയും വിവിപാറ്റ് മെഷീനുകളുടെയും സമഗ്രത ഉറപ്പാക്കുന്നതിനുള്ള നിർബന്ധിത നടപടിക്രമമായ മോക്ക് പോളുകൾ നടത്താൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോളിങ് ഏജൻ്റുമാരും പുലർച്ചെ തന്നെ സജ്ജമായിരുന്നു.

തുടർച്ചയായ നാലാം തവണയും അധികാരം നിലനിർത്താനാണ് തൃണമൂൽ കോൺഗ്രസിൻ്റെ ശ്രമം. ചരിത്രത്തിലാദ്യമായി ബംഗാളിൽ സർക്കാർ രൂപീകരിക്കാനുറച്ച് ബിജെപിയും സജീവമാണ്. കോൺഗ്രസും സിപിഐഎമ്മും മത്സരരംഗത്തുണ്ടെങ്കിലും പ്രധാന പോരാട്ടം തൃണമൂലും ബിജെപിയും തമ്മിലാണ്.

ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് ഇന്ന് നിർണായകമാണ്. ദക്ഷിണ ബംഗാളിലെയും കൊൽക്കത്തയിലെയും പാർട്ടിയുടെ പരമ്പരാഗത കോട്ടകളിൽ ഇന്നാണ് ജനവിധി. അക്രമ സംഭവങ്ങള് ഉണ്ടാകാതിരിക്കാൻ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മുഖ്യമന്ത്രി മമത ബാനജിയും സുവേന്ദു അധികാരിയും നേർക്ക് നേർ വരുന്ന ഭവാനിപൂരിലും ഇന്ന് ജനം വിധിയെഴുതും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News