Enter your Email Address to subscribe to our newsletters

Kolkkatha, 29 ഏപ്രില്‍ (H.S.)
പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്കാണ് പോളിങ്ങ് ആരംഭിച്ചു. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി 142 മണ്ഡലങ്ങളില്‍ ഇന്ന് ജനവിധി ഒന്‍പത് മണിവരെയുള്ള കണക്ക് പ്രകാരം പോളിങ് ശതമാനം 18.39 രേഖപ്പെടുത്തി.. ഭബാനിപൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) മേധാവിയുമായ മമത ബാനര്‍ജിയ്ക്കും നന്ദിഗ്രാമില്‍ നിന്നും ഭബാനിപൂരില്‍ നിന്നും മത്സരിക്കുന്ന ബിജെപി നേതാവ് സുവേന്ദു അധികാരിയ്ക്കും ഇന്ന് നിര്‍ണായകം.
പോളിങ് സമയത്ത് സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര, അര്‍ദ്ധസൈനിക സേനകളെയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. 142 നിയമസഭാ മണ്ഡലങ്ങളിലെയും ഓരോ നിരീക്ഷകരായി 142 ജനറല്‍ നിരീക്ഷകരും 95 പോലീസ് നിരീക്ഷകരും പോളിങ് പ്രക്രിയയുടെ മേല്‍നോട്ടം വഹിക്കും.
ഏപ്രില്‍ 23-ന് നടന്ന ഒന്നാം ഘട്ടത്തില്‍ വടക്കന്‍ ബംഗാളിലെ 152 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. അവിടെ രേഖപ്പെടുത്തിയ 93.17 ശതമാനം എന്ന റെക്കോര്‍ഡ് പോളിങ് ബിജെപിയ്ക്കും തൃണമൂലിനും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ദക്ഷിണ ബംഗാള്‍ കഴിഞ്ഞ 15 വര്‍ഷമായി തൃണമൂലിന്റെ ഉരുക്കുകോട്ടയാണ്.
തിരഞ്ഞെടുപ്പിന് ഇതിടെ വ്യാപക അക്രമവും നടക്കുന്നുണ്ട്. ശാന്തിപൂരിലെ ബിജെപി ക്യാമ്പ് ഓഫീസ് ഇന്നലെ രാത്രി വൈകിയും അക്രമികള്‍ തകര്‍ത്തതായി ആരോപണം. ആക്രമണത്തിന് പിന്നില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ശാന്തിപൂര്‍ പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ഇന്ന് നിര്‍ണായകമാണ്. ദക്ഷിണ ബംഗാളിലെയും കൊല്‍ക്കത്തയിലെയും പാര്‍ട്ടിയുടെ പരമ്പരാഗത കോട്ടകളില്‍ ഇന്നാണ് ജനവിധി. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ദക്ഷിണ ബംഗാള്‍ കഴിഞ്ഞ 15 വര്‍ഷമായി തൃണമൂലിന്റെ ഉരുക്കുകോട്ടയാണ്. അതിനാല്‍ തന്നെ കൊല്‍ക്കത്ത, ഹൗറ, നോര്‍ത്ത്-സൗത്ത് 24 പര്‍ഗാനാസ്, നാദിയ, ഹൂഗ്ലി തുടങ്ങിയ ജില്ലകളടങ്ങുന്ന ഈ മേഖലയില്‍ ബിജെപിക്ക് വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ഭരണം പിടിക്കാന്‍ സാധിക്കൂ. മുഖ്യമന്ത്രി മമത ബാനജിയും സുവേന്ദു അധികാരിയും നേര്‍ക്ക് നേര്‍ വരുന്ന ഭവാനിപൂരിലും ഇന്ന് ജനം വിധിയെഴുതും
---------------
Hindusthan Samachar / Sreejith S