Enter your Email Address to subscribe to our newsletters

Thiruvanathapuram, 29 ഏപ്രില്‍ (H.S.)
സംസ്ഥാനത്ത് പവര്‍കട്ടില്ലെന്ന് ആവര്‍ത്തിച്ച് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി. ലോഡ് കൂടുമ്പോള്‍ ട്രിപ്പാകുന്നതാണ് ഇടയ്ക്കിടെ ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് കാരണം. ഇനി ട്രിപ്പാകില്ലെന്നും മന്ത്രി പറഞ്ഞു. ഉപഭോഗം വലിയ രീതിയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അതിന് അനുസരിച്ച വൈദ്യുതി ഉല്‍പാദനം കൂട്ടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി പ്രതിസന്ധിയില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരും റഗുലേറ്ററി കമ്മീഷനും പങ്കെടുത്ത അടിയന്തര യോഗത്തിന് മന്ത്രിയുടെ പ്രതികരണം.
വലിയ ജലവൈദ്യുത പദ്ധതികള്‍ തടസ്സപ്പെടുത്തിയതും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ബാഗും തൂക്കിവന്ന് പരിസ്ഥിതിക്കാര്‍ തടസം നില്‍ക്കുകയാണ്. ം വൈദ്യുതി പദ്ധതികള്‍ പലതും മുടക്കിയെും മന്ത്രി പറഞ്ഞു.കാക്കയ്ക്ക് പറക്കാനാവില്ലെന്ന് പറഞ്ഞ് ഒരു പദ്ധതി തടഞ്ഞു. ഒരു ബാഗും തൂക്കി വന്ന് ഓരോ പരിസ്ഥിതിക്കാര്‍ തടസ്സം നില്‍ക്കുന്നു. ഓരോ പദ്ധതിയും ഓരോ കാരണം പറഞ്ഞ് മുടക്കി.
കാലാവസ്ഥയില്‍ ഗള്‍ഫ് പ്രതിസന്ധിയും വൈദ്യുതി ഉപഭോഗത്തെ ബാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. വീടുകളില്‍ പാചകവാതകം ഇല്ലാതായപ്പോള്‍ വൈദ്യുതിയിലേക്ക് മാറി. വൈദ്യുതി വാഹനങ്ങളും ഏറ്റവും കൂടുതല്‍ കേരളത്തിലാണെന്നും മന്ത്രി. കെഎസ്ഇബി- റെഗുലേറ്ററി കമ്മീഷന്‍ തര്‍ക്കത്തിലും മന്ത്രി പ്രതികരിച്ചു. കമ്മിഷനുമായി വിവാദം ഉണ്ടാക്കാനില്ല. കമ്മിഷനോട് ഉള്ള വിമര്‍ശനം പറയേണ്ട വേദിയില്‍ പറയുമെന്നും മന്ത്രി. പെറ്റീഷനില്‍ നടപടി എടുക്കാന്‍ എന്തുകൊണ്ട് വൈകി എന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കമ്മിഷന്‍ ജുഡീഷ്യല്‍ സംവിധാനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴത്തെ പ്രശ്‌നങ്ങളെല്ലാം മാധ്യങ്ങള്‍ ഉണ്ടാക്കുന്നതാണ്. വലിയ പ്രതിസന്ധിയെന്ന് വാര്‍ത്തകള്‍ വരികയാണ്. അതാണ് ജനം ഇളകുന്നത്. അല്ലാതെ മറ്റൊരു പ്രശ്‌നവുമില്ലെന്നും മന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S