Enter your Email Address to subscribe to our newsletters

Thiruvananthapuram,03 ഏപ്രില് (H.S.)
ഇവിഎം കമ്മീഷനിംഗ് സെന്റർ സന്ദർശിച്ച് ജില്ലാ കളക്ടർ.. നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഇവിഎം കമ്മീഷനിംഗ് നടന്ന പട്ടം കേന്ദ്രീയ വിദ്യാലയവും നേമം മണ്ഡലത്തിലെ ഇവിഎം കമ്മീഷനിംഗ് നടന്ന കോട്ടൽഹിൽ സ്കൂളും ജില്ലാ കളക്ടർ അനു കുമാരി സന്ദർശിച്ചു.
പോളിംഗ് ഇതര ഉദ്യോഗസ്ഥരുടെ പോസ്റ്റർ വോട്ടിംഗിന് സൗകര്യം ഒരുക്കിയിട്ടുള്ള ഡെസിഗ്നേറ്റഡ് വോട്ടേസ് ഫെസിലിറ്റേഷൻ സെന്ററും കളക്ടർ സന്ദർശിച്ചു. നന്ദൻകോട് ദേവസ്വം ബോർഡ് ജംഗ്ഷനിലുള്ള നിർമലാഭവൻ ഹയർ സെക്കൻഡറി സ്കൂളിന്റെ ഏഞ്ചൽ നെസ്റ്റ് ഓഡിറ്റോറിയത്തിലാണ് സെന്റർ ക്രമീകരിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നിനാണ് ഇവിടെ പോളിംഗ് ആരംഭിച്ചത്. ഏപ്രിൽ 7വരെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇവിടെ ഒരു ഹരിത ബൂത്തും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം, ജില്ലാ സ്വീപ്പ് ടീം, ജില്ലാ ശുചിത്വമിഷൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഗ്രീൻ ഫെസിലിറ്റേഷൻ സെന്റർ ക്രമീകരിച്ചിരിക്കുന്നത്.
കോട്ടൽഹിൽ സ്കൂളിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രത്തിലും കളക്ടർ എത്തി. തിരുവനന്തപുരം മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിൽ നിയോഗിക്കപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കാണ് കോട്ടൽഹിൽ സ്കൂളിൽ പരിശീലനം നൽകുന്നത്. പോളിംഗ് ബൂത്തുകളിലെ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും പോളിങ്ങുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കുന്നതിനും പോളിംഗ് ഉദ്യോഗസ്ഥർ സജ്ജമാകണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
ജില്ലയിലെ ഇലക്ഷന് ട്രെയ്നിംഗ് നോഡല് ഓഫീസറായ സജി ആര്.എസ്, ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ ജില്ലാ കളക്ടറെ അനുഗമിച്ചു.
റസിഡന്സ് അസോസിയേഷന് പ്രതിനിധികളുടെ യോഗം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുള്ള റസിഡന്സ് അസോസിയേഷന് പ്രതിനിധികളുടെ യോഗം ഇന്ന് (ഏപ്രില് 4)ന് രാവിലെ 11ന് കളക്ടറേറ്റില് ചേരുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര് അറിയിച്ചു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR