സംശയത്തെ തുടര്ന്ന് ഭാര്യയെ കൊലപ്പെടുത്തി; ഭര്ത്താവ് അറസ്റ്റില്
Thrissur, 30 ഏപ്രില്‍ (H.S.) തൃശൂര്‍ആനക്കല്ലില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ കൊലപ്പെടുത്തി. അവിണിശേരി സ്വദേശി 30 വയസുള്ള ഉണ്ണിമായ ആണ് മരിച്ചത്. രാവിലെ ഭര്‍ത്താവുമായി വഴക്കുണ്ടായതിനുശേഷം ആണ് ഉണ്ണിമായയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്
unnimaya


Thrissur, 30 ഏപ്രില്‍ (H.S.)

തൃശൂര്‍ആനക്കല്ലില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ കൊലപ്പെടുത്തി. അവിണിശേരി സ്വദേശി 30 വയസുള്ള ഉണ്ണിമായ ആണ് മരിച്ചത്. രാവിലെ ഭര്‍ത്താവുമായി വഴക്കുണ്ടായതിനുശേഷം ആണ് ഉണ്ണിമായയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ശിവപ്രസാദിനെ നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ എട്ടര മണിയോട് കൂടിയായിരുന്നു സംഭവം . തൃശ്ശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിയുണ്ടായിരുന്ന ഉണ്ണിമായ അവിടേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. പിന്നീട് തര്‍ക്കം വഴക്കിലേക്ക് വഴിമാറി. പിന്നീട് ഭര്‍ത്താവിന്റെ അമ്മയും മറ്റും വന്നു നോക്കുമ്പോള്‍ ഉണ്ണിമായ മുറിയില്‍ ചലനറ്റു കിടക്കുന്നതാണ് കണ്ടത്.

ഭര്‍ത്താവിന്റെ അമ്മയും നാട്ടുകാരുമാണ് യുവതിയെ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിന് ശേഷം വീട്ടില്‍ നിന്നും പുറത്തേക്ക് പോയ ഭര്‍ത്താവ് ശിവപ്രസാദിനെ നെടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. തര്‍ക്കത്തിനിടെ ശിവപ്രസാദ് ഉണ്ണിമായയുടെ കഴുത്തുപിടിച്ച് ഞെരിച്ചതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഇതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭര്‍ത്താവ് ശിവപ്രസാദിനെ നെടുപുഴ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. മുന്‍പും ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉണ്ണിമായയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം ശേഷമേ കൃത്യമായ മരണകാരണം കണ്ടെത്താനാകൂ.

---------------

Hindusthan Samachar / Sreejith S


Latest News