നിയമസഭ തെരഞ്ഞെടുപ്പിനു മുൻപുള്ള നിശബ്ദ പ്രചാരണവേളയിൽ സ്ഥാനാർഥികൾ മാധ്യമങ്ങൾക്കു മുന്നിലെത്തി സംസാരിക്കുന്നതിന് വിലക്കുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ രത്തൻ യു ഖേൽക്കർ.
Thiruvananthapuram , 07 ഏപ്രില് (H.S.) നിയമസഭ തെരഞ്ഞെടുപ്പിനു മുൻപുള്ള നിശബ്ദ പ്രചാരണവേളയിൽ സ്ഥാനാർഥികൾ മാധ്യമങ്ങൾക്കു മുന്നിലെത്തി സംസാരിക്കുന്നതിന് വിലക്കുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ രത്തൻ യു ഖേൽക്കർ. സ്ഥാനാർഥികൾക്കും മാധ്യമങ്ങൾക്കു
Ratan U khelkar


Thiruvananthapuram , 07 ഏപ്രില് (H.S.)

നിയമസഭ തെരഞ്ഞെടുപ്പിനു മുൻപുള്ള നിശബ്ദ പ്രചാരണവേളയിൽ സ്ഥാനാർഥികൾ മാധ്യമങ്ങൾക്കു മുന്നിലെത്തി സംസാരിക്കുന്നതിന് വിലക്കുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ രത്തൻ യു ഖേൽക്കർ. സ്ഥാനാർഥികൾക്കും മാധ്യമങ്ങൾക്കും ഇതുസംബന്ധിച്ച് മാർഗനിർദേശം നൽകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

മുൻപ് ഇത്തരത്തിലുള്ള കർശന വിലക്ക് ഉണ്ടായിരുന്നില്ലല്ലോയെന്ന ചോദ്യത്തിന് അതേക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു രത്തൻ യു ഖേൽക്കറുടെ മറുപടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പറയാനായി വാർത്താസമ്മേളനം വിളിക്കുന്നതിനും വിലക്കുണ്ട്. ഇന്ന് (ഏപ്രിൽ 7) വൈകിട്ട് ആറുമുതൽ വോട്ടെടുപ്പു നടക്കുന്ന ഒൻപതാം തീയതി വരെയാണ് വിലക്ക്. ലംഘിച്ചാൽ ആർപി ആക്ട് 126 അനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ കർശന നടപടിയെടുക്കുമെന്നും രത്തൻ യു ഖേൽക്കർ അറിയിച്ചു.

എക്സിറ്റ് പോളുകൾക്ക് ഒൻപതു മുതൽ ഏപ്രിൽ 29 വരെ വിലക്കുണ്ട്. ഒപ്പിനിയൻ പോളുകൾക്ക് ഇന്നു മുതൽ ഒൻപതുവരെയാണ് വിലക്ക്. 2,71,42,952 വോട്ടർമാരാണ് സമ്മതിദാനാവാകാശം വിനിയോഗിക്കുന്നത്. 883 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 24 അധിക ബൂത്തുകൾ ഉൾപ്പെടെ 3095 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കും. 2040 പ്രശ്നബാധിത ബൂത്തുകൾ കണ്ടെത്തിയിട്ടുണ്ട്. 352 ബൂത്തുകൾ വനിതാ ബൂത്തുകളാണ്. സംസ്ഥാനത്ത് 97 ശതമാനം ഹോം വോട്ടിങ് പൂർത്തിയായി. അത്യാവശ്യ സർവീസ് ചെയ്യുന്നവരുടെ 95 ശതമാനം വോട്ടിങ് പൂർത്തിയായി. പോളിംഗ് ഉദ്യോഗസ്ഥരുടെ 40 ശതമാനം വോട്ടിങ് മാത്രമേ പൂർത്തിയായിട്ടുള്ളൂ.

പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട 8.6 ലക്ഷം പരാതികൾ സംസ്ഥാനത്തുടനീളം ലഭിച്ചിട്ടുണ്ട്. 2600 പേരെ വിവിധ ജില്ലകളിലായി കരുതൽ തടങ്കലിലാക്കി. സമൂഹ മാധ്യമങ്ങളിൽ ചട്ടലംഘനം നടത്തിയെന്നാരോപിച്ച് 45 കേസുകൾ രജിസ്റ്റർ ചെയ്തു. 3587 സമൂഹ മാധ്യമ ലിങ്കുകൾ നീക്കം ചെയ്തു. ക്രമസമാധാന പാലനത്തിനായി 160 ടീം കേന്ദ്രസേന കേരളത്തിലെത്തി. 25,000 ത്തിലധികം സംസ്ഥാന പൊലീസ് സേനാംഗങ്ങളും ഡ്യൂട്ടിയിലുണ്ട്. 1.46 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥരാണുള്ളത്. വോട്ട് രേഖപ്പെടുത്തുന്നത് ആഘോഷമാക്കി മാറ്റാനുള്ള പരിപാടികൾ കമ്മിഷൻ സംഘടിപ്പിക്കുമെന്നും രത്തൻ യു ഖേൽക്കർ അറിയിച്ചു.

കൊട്ടിക്കലാശത്തോടെ സമാപനം

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശത്തോടെ സമാപനം കുറിക്കും. ആഴ്ചകൾ നീണ്ട വാശിയേറിയ പ്രചാരണത്തിനാണ് അന്ത്യം കുറിക്കുന്നത്. നാളെ നിശബ്ദ പ്രചാരണവും മറ്റന്നാൾ വോട്ടെടുപ്പും നടക്കും. കൊട്ടിക്കലാശത്തിൻ്റെ ഭാഗമായി സ്ഥാനാർഥികളുടെ റോഡ് ഷോകൾ നടത്തും. ഇതിനായി സ്ഥാനാർഥികൾക്ക് പൊലീസ് പ്രത്യേക കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. മൂന്ന് മുന്നണികളും വളരെ ആവേശത്തിലാണുള്ളത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News