Enter your Email Address to subscribe to our newsletters

New delhi, 07 ഏപ്രില്‍ (H.S.)
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ഇന്ധന വിലയിലുണ്ടായ വര്‍ദ്ധനവിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ നിരക്കുകള്‍ വര്‍ദ്ധിക്കും. എയര്‍ ഇന്ത്യ ഗ്രൂപ്പ് ആഭ്യന്തര, അന്തര്‍ദ്ദേശീയ റൂട്ടുകളില്‍ ഇന്ധന സര്‍ചാര്‍ജ്ജ് പരിഷ്‌കരിച്ചു. മാറ്റങ്ങള്‍ മിക്ക റൂട്ടുകളിലും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നീ റൂട്ടുകളില്‍ പരിഷ്‌കരിച്ച സര്‍ചാര്‍ജ്ജ് ഏപ്രില്‍ 10 മുതലാകും പ്രാബല്യത്തിലാകുക. പുതുതായി ബുക്ക് ചെയ്യുന്നവര്‍ക്കാണ് അധിക നിരക്ക് നല്‍കേണ്ടി വരിക. ഇന്ധന വിലയെ ആശ്രയിച്ചാണ് സര്‍ചാര്‍ജില്‍ മാറ്റംവരുത്തുന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ആഭ്യന്തര യാത്രയ്ക്ക് പുതുക്കിയ സര്‍ചാര്‍ജ് നല്‍കേണ്ടത്
500 കിലോമീറ്റര്‍ വരെയുള്ള യാത്ര- 299 രൂപ
501 മുതല്‍ ആയിരം കിലോമീറ്റര്‍ വരെ- 399 രൂപ
1001 മുതല്‍ 1500 കിലോമീറ്റര്‍ വരെ- 549 രൂപ
1501 മുതല്‍ 2000 കിലോമീറ്റര്‍ വരെ- 749 രൂപ
2000 കിലോമീറ്ററിന് മുകളില്‍- 899 രൂപ
അന്താരാഷ്ട്ര യാത്രയ്ക്കുള്ള അധിക സര്‍ചാര്‍ജ്
ബ്രിട്ടനിലേക്കും യൂറോപ്പിലേക്കുമുള്ള സര്‍ചാര്‍ജ് 200 ഡോളറായിരുന്നത് 280 ഡോളറായി വര്‍ധിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 10 ഡോളറായിരുന്നത് 50 ഡോളറായി വര്‍ധിക്കും. ബംഗ്ലാദേശ്, ജപ്പാന്‍, ഹോങ്കോങ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പുതുക്കിയ ഇന്ധന സര്‍ചാര്‍ജ് പിന്നീട് പ്രഖ്യാപിക്കും. നേരത്തെ ഇന്‍ഡിഗോയും സര്‍ചാര്‍ജ് വര്‍ദ്ധിപ്പിച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S