ഇനി നിശബ്ദപ്രചരണം; നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ആവേശകരമായ സമാപനം
Thiruvanathapuram, 07 ഏപ്രില് (H.S.) ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന കേരള നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം സമാപിച്ചു. പ്രചരണ സമയത്തെ എല്ലാ ആവേശവും കൊട്ടിക്കലാശത്തിലും ദൃശ്യമായിരുന്നു. വൈകീട്ട് ആറ് മണിയോടെ ആവേശ പ്രചാരണത്തിന് സമാപന
മോസജോുഗല


Thiruvanathapuram, 07 ഏപ്രില് (H.S.)

ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന കേരള നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം സമാപിച്ചു. പ്രചരണ സമയത്തെ എല്ലാ ആവേശവും കൊട്ടിക്കലാശത്തിലും ദൃശ്യമായിരുന്നു. വൈകീട്ട് ആറ് മണിയോടെ ആവേശ പ്രചാരണത്തിന് സമാപനം കുറിച്ചത്. അവസാന മണിക്കൂറുകളില് താളമേളങ്ങളുടെയും വര്ണ്ണപ്പകിട്ടിന്റെയും അകമ്പടിയോടെ വിവിധ കേന്ദ്രങ്ങളില് മുന്നണി പ്രവര്ത്തകര് ഒത്തുചേര്ന്നു. നാളത്തെ മൗന പ്രചാരണങ്ങള്ക്ക് ശേഷം വ്യാഴാഴ്ചയാണ് കേരളം വിധിയെഴുതുക.

മാന്നാമൂഴം തേടി പിണറായി

പത്ത് വര്ഷമായി തുടരുന്ന ഇടത് ഭരണത്തിന് തുടര്ച്ച ലക്ഷമിട്ടാണ് സിപിഎമ്മും എല്ഡിഎഫും കളത്തിലുളളത്. മുഖ്യമന്ത്രി പിണറായി വിജയന് മുന്നില് നിന്ന് തന്നെയാണ് പ്രചരണം നയിച്ചത്. എല്ഡിഎഫിന്റെ സ്റ്റാര് ക്യാപയിനറും മുഖ്യമന്ത്രി തന്നെ ആയിരുന്നു. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി എത്തി പ്രചരണം നയിച്ചു. ക്ഷേമപെന്ഷന്, ലൈഫ് പദ്ധതി തുടങ്ങിയ ജനപ്രീയ പ്രഖ്യാപനങ്ങള് നടപ്പാക്കിയത് പറഞ്ഞാണ് എല്ഡിഎഫ് ജനങ്ങളിലേക്ക് എത്തുന്നത്. വയനാട് ഠൗണ്ഷിപ്പ് യാഥാര്ത്ഥ്യമാക്കിയതും വലിയ നേട്ടമായി അവതരിപ്പിക്കുന്നു. ശബരിമല സ്വര്ണ്ണക്കൊള്ളയും ഭരണവിരുദ്ധ വികാരവും തിരിച്ചടിയാകുമോ എന്നാണ് എല്ഡിഎഫിനെ അലട്ടുന്നത്. എംഎല്എമാരുടെ മികവില് തിരിച്ചടികളെ മറികടക്കാം എന്നാണ് മുന്നണിയുടെ കണക്കു കൂട്ടല്.

പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും

ചരിത്രത്തിലെ വലിയ മുന്നേറ്റം പ്രതീക്ഷിച്ചിറങ്ങുന്ന ബിജെപി പ്രധാനമന്ത്രിയെ അടക്കം രംഗത്ത് ഇറക്കിയാണ് പ്രചരണം നടത്തിയത്. പ്രധാനമന്ത്രി പാലക്കാടും തൃശൂരിലം തിരുവനന്തപുരത്തും റോഡ് ഷോകളുമായി കളം നിറഞ്ഞു. ആബ്യന്തരമന്ത്രി അമിത്ഷാ പ്രതിരോധ മന്ത്രി രാജനാഥ് സിങ്, ധനമന്ത്രി നിര്മ്മലാ സീതാരാമന്, ആരോഗ്യമന്ത്രി ജെപി നദ്ദ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം കേരളത്തിലെ വിവിധ വേദികളില് പ്രസംഗിച്ചു. നാമനിര്ദേശ പത്രിക സമര്പ്പണം മുതല് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും ബിജെപി കേരളത്തില് എത്തിച്ചിരുന്നു. ഇത്തവണ അഞ്ചിലധികം സീറ്റുകള് ഉറപ്പായും ലഭിക്കും എന്ന കണക്കു കൂട്ടലിലാണ് ബിജെപി. രാജീവ് ചന്ദ്രശേഖര് മത്സരിക്കുന്ന നേമം, വി മുരളീധരന് മത്സരിക്കുന്ന കഴക്കൂട്ടം, പികെ കൃഷ്ണദാസ് മത്സരിക്കുന്ന കാട്ടാക്കട, ശോഭ സുരേന്ദ്രന് മത്സരിക്കുന്ന പാലക്കാട്, കെ സുരേന്ദ്രന് മത്സരിക്കുന്ന മഞ്ചേശ്വരം എന്നിവിടങ്ങില് വലിയ പ്രതീക്ഷയാണ് ബിജെപിക്കുള്ളത്.

കോണ്ഗ്രസ് പ്രചരണം ശക്തം

രണ്ടുവട്ടമായി പ്രതിപക്ഷത്തിരിക്കുന്ന കോണ്ഗ്രസ് ഭരണം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. രാഹുല് ഗാന്ധിയും, പ്രയഗാന്ധിയും തന്നെ ആയിരുന്നു കോണ്ഗ്രസിന്റെ സ്റ്റാര് ക്യാംപയിനര്. മാസ് ഡയലോഗുകളുമായി തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കളം നിറഞ്ഞു. ഭരണ വിരുദ്ധ വികാരം വോട്ടാകും എന്ന വിശ്വാസമാണ് യുഡിഎഫിനുള്ളത്. വടക്കന് കേരളത്തില് മുസ്ലിം ലീഗ് നേട്ടം ഉണ്ടാക്കുന്നതും യുഡിഎഫിനെ ഭരണം നേടി കൊടുക്കും എന്നാണ് മുന്നണി നേതൃത്വം കണക്കുകൂട്ടുന്നത്. എന്നാല് വയനാട് ഫണ്ട് പിരിവിലെ കണക്കുകളിലെ വ്യക്തത കുറവ് കോണ്ഗ്രസിന് തിരിച്ചടിയാണ്. ശവംതൂക്കികള്, പ്രതിപക്ഷ നേതാവ് നേരിടുന്ന നുണേശന് തുടങ്ങിയ വിമര്ശനങ്ങളെ കോണ്ഗ്രസ് ഭയക്കുന്നുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News