Enter your Email Address to subscribe to our newsletters

Kannur, 07 ഏപ്രില്‍ (H.S.)
കേരളത്തില്‍ പ്രചരണത്തിന് എത്തി എല്‍ഡിഎഫ് സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വിവാദ പരാമര്ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'ഡാഷ് മോനേ രേവന്താ... മറുപടി പിന്നാലെ വരുന്നുണ്ട്' എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രേവന്ത് റെഡ്ഡി പിണറായി വിജയനെ സംവാദത്തിന് വെല്ലുവിളിച്ചതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
'നീ പോ മോനേ വിജയാ'- തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോഹന്‍ലാല്‍ സിനിമയിലെ മാസ് ഡയലോഗ് അനുകരിച്ച് പിണറായി വിജയനെ രേവന്ത് റെഡ്ഡി വിമര്‍ശിച്ചിരുന്നു. നേമത്തെ സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിലായിരുന്നു വിമര്‍ശനം. പിണറായി വിജയന്റെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
പിണറായി വിജയന്റെ എക്പയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.
പിണറായി വിജയനും നരേന്ദ്ര മോഡിയും സഹോദരന്മാരാണ്. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് കേരളത്തെ നശിപ്പിച്ചു. മോദി സഹോദരന്മാരെ ഒരു പാഠം പഠിപ്പിക്കണം. പിണറായിക്കു വോട്ട് ചെയ്യുന്നത് ഡല്‍ഹിയിലിരിക്കുന്ന മോദിക്കു വോട്ടു ചെയ്യുന്നതിനു തുല്യമാണ്. അവര്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. കേരളത്തില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ജയിക്കുന്നത് അവര്‍ ആഗ്രഹിക്കന്നില്ലെന്നും പരസ്പരം വോട്ട് കൈമാറാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
ഇതിനുള്ള മറുപടിയായി ശമ്പളവും പെന്‍ഷനും നിരന്തരം മുടക്കുന്ന ഒരു സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയില്‍നിന്ന് കേരളത്തിന് ഒന്നും പഠിക്കാന്‍ ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കേരളത്തില്‍ നിന്നും രേവന്ത് റെഡ്ഡിക്കാണ് ഭരണനിര്‍വഹണത്തിന്റെ പാഠങ്ങള്‍ പഠിക്കാനുള്ളത്. ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാന്‍ തെലങ്കാന മുഖ്യമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S