ജുഡീഷ്യറിയിലെ അഴിമതി പാഠപുസ്തകത്തില് : കരിക്കുലം കമ്മിറ്റി പുനഃസ്ഥാപിച്ച് എന്സിഇആര്ടി
New delhi, 08 ഏപ്രില്‍ (H.S.) വിവാദങ്ങള്‍ക്കൊടുവില്‍ കരിക്കുലം കമ്മിററ്റി പുനസ്ഥാപിച്ച് എന്‍സിഇആര്‍ടി. ജുഡീഷ്യറിയിലെ അഴിമതി പാഠപാസ്തക്കത്തില്‍ ഉള്‍പ്പെടുത്തിയത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സുപ്രീംകോടതി തന്നെ ഈ നടപടിക്ക് എതിരെ രൂക്ഷമായ വിമ
NCERT


New delhi, 08 ഏപ്രില്‍ (H.S.)

വിവാദങ്ങള്‍ക്കൊടുവില്‍ കരിക്കുലം കമ്മിററ്റി പുനസ്ഥാപിച്ച് എന്‍സിഇആര്‍ടി. ജുഡീഷ്യറിയിലെ അഴിമതി പാഠപാസ്തക്കത്തില്‍ ഉള്‍പ്പെടുത്തിയത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സുപ്രീംകോടതി തന്നെ ഈ നടപടിക്ക് എതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി. ഇതേതുടര്‍ന്നാണ് കരിക്കുലം കമ്മിറ്റി എന്‍സിഇആര്‍ടി പുനഃസ്ഥാപിച്ചത്. നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങിന്റെ ഉന്നതാധികാരമുള്ള 20 അംഗ കമ്മിറ്റിയെയാണ് പുതുതായി രൂപികരിച്ചിരിക്കുന്നത്.

20 അംഗ സിലബസ് ആന്‍ഡ് ടീച്ചിങ് ലേണിങ് മെറ്റീരിയല്‍ കമ്മിറ്റിയില്‍ ഐഐടി മദ്രാസ് ഡയറക്ടര്‍ വി കാമകോടി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് ചെയര്‍മാന്‍ രഘുവേന്ദ്ര തന്‍വാര്‍, നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലര്‍ ആര്‍ വെങ്കട്ട റാവു, എന്‍സിആര്‍ടിയുടെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷണല്‍ ടെക്നോളജിയുടെ ജോയിന്റ് ഡയറക്ടര്‍-ഇന്‍-ചാര്‍ജ് അമേരേന്ദ്ര പ്രസാദ് ബെഹെറ എന്നിവര്‍ അടങ്ങുന്നതാണ് പുതിയ കമ്മിറ്റി.

നേരത്തെ പാനലില്‍ 22 ആംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. സുപ്രീം കോടതിയുടെ ഉത്തരവുകളെ തുടര്‍ന്ന് പാനലില്‍ മൂന്ന് പേരെ നീക്കം ചെയ്യുകയായിരുന്നു. ഐഐടി ഗാന്ധിനഗറിലെ മുന്‍ ഗസ്റ്റ് പ്രൊഫസര്‍ മൈക്കല്‍ ഡാനിനോ, ചെന്നൈ സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസിന്റെ ചെയര്‍മാന്‍ എം ഡി ശ്രീനിവാസ്, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ മുന്‍ ചെയര്‍മാന്‍ ബിബേക് ഡെബ്രോയി എന്നിവരെയാണ് പാനലില്‍ നിന്ന് നീക്കം ചെയ്തത്.

മൂന്ന് മുതല്‍ 12 ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെ സ്‌കൂള്‍ സിലബസുകളും അധ്യാപന- പഠനസാമഗ്രികള്‍ വികസപ്പിക്കാനും ആവശ്യമെങ്കില്‍ രണ്ട് മുതല്‍ മൂന്ന് വരെയുള്ള ക്ലാസുകളിലേക്കുള്ള സുഗമമായ മാറ്റം ഉറപ്പാക്കുന്നതിന് ഒന്ന്, രണ്ട് ഗ്രേഡുകളിലെ നിലവിലുള്ള പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കാനും കമ്മറ്റിക്ക് അധികാരമുണ്ട്.

എട്ടാം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തിലെ നാലാം അധ്യായത്തിലായിരുന്നു 'ജുഡീഷ്യറിയിലെ അഴിമതി'യെ കുറിച്ച് പറയുന്ന ഭാഗമുണ്ടായിരുന്നത്. കേസുകള്‍ കെട്ടിക്കിടക്കല്‍, ജഡ്ജിമാരുടെ അപര്യാപ്തത എന്നിങ്ങനെ നീതിന്യായ വ്യവ്‌സഥ നേരിടുന്ന വെല്ലുവിളികള്‍ എന്നിവയുള്‍പ്പെടുത്തിയായിരുന്നു പാഠപുസ്തകം പ്രസിദ്ധീകരിച്ചിരുന്നത്.

ഇതെതുടര്‍ന്ന് വിഷയത്തില്‍ സുപ്രീംകോടതി സ്വമേധയാ കോസെടുത്തിരുന്നു. ജുഡീഷ്യറിയെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പുസ്തകത്തിന്റെ വിതരണം തടയാനും ഓണ്‍ലൈന്‍ പതിപ്പുകള്‍ നീക്കം ചെയ്യാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News