വിനോദസഞ്ചാര കേന്ദ്രമായ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം മലയാളി വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തില് കാണാതായി
Karnataka, 08 ഏപ്രില് (H.S.) വിനോദസഞ്ചാര കേന്ദ്രമായ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം മലയാളി വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തില് കാണാതായി. പാലക്കാട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിനി നന്ദനയെ ആണ് കാണാതായത്. കുടുംബവും പൊലീസും സംഭവ സ്ഥലത്ത് തെരച്ചി
Missing case


Karnataka, 08 ഏപ്രില് (H.S.)

വിനോദസഞ്ചാര കേന്ദ്രമായ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം മലയാളി വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തില് കാണാതായി. പാലക്കാട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിനി നന്ദനയെ ആണ് കാണാതായത്. കുടുംബവും പൊലീസും സംഭവ സ്ഥലത്ത് തെരച്ചില് ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ (ഏപ്രില് 03) വൈകിട്ടാണ് വിദ്യാർഥിനിയെ കാണാതായത്. 40 പേരടങ്ങുന്ന വിനോദസഞ്ചാരികളുടെ സംഘത്തോടൊപ്പമായിരുന്നു നന്ദന ചിക്കമഗളൂരുവിലെ മാണിക്യധാര വെള്ളച്ചാട്ടത്തിലെത്തിയത്. സംഘത്തില് നന്ദനയുടെ കുടുംബവും ഉണ്ടായിരുന്നു.

കുട്ടിയെ കാണാനായതായി വിവരം ലഭിച്ചയുടൻ റൂറൽ പൊലീസിൽ നിന്നും വനം വകുപ്പിൽ നിന്നുമുള്ള 30 ലധികം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചൊവ്വാഴ്ച പുലർച്ചെ 1 മണി വരെ വെള്ളച്ചാട്ടത്തിന് സമീപവും പ്രദേശത്തെ കുന്നുകളിലും തെരച്ചില് നടത്തിയിരുന്നു. എന്നാല് ഇരുട്ടും മൂടല്മഞ്ഞും ശക്തമായതോടെ തെരച്ചില് അവസാനിപ്പിക്കുകയായിരുന്നു. കുട്ടിയെ സംബന്ധിച്ച് സൂചനയൊന്നും ലഭിച്ചില്ലെങ്കിലും തെരച്ചില് താത്കാലികമായി അവസാനിപ്പിച്ചു.

ഇന്ന് രാവിലെ തെരച്ചില് വീണ്ടും ആരംഭിക്കുകയായിരുന്നു. ആധുനിക ഡ്രോണ് കാമറകളുടെ സഹായത്തോടെയാണ് ഇന്ന് തെരച്ചില് നടത്തുന്നത്. വനത്തിന്റെ ഉള്ഭാഗത്തും പരിശോധന നടത്തുന്നുണ്ട്. പശ്ചിമഘട്ടത്തിലെ കുത്തനെയുള്ള കുന്നുകളും ഇടതൂർന്ന വനവും വെല്ലുവിളി ആകുന്നുണ്ടെങ്കിലും അഗ്നിശമന സേനയും പൊലീസ് ഉദ്യോഗസ്ഥരും പെൺകുട്ടിക്കായി സംയുക്ത പ്രവർത്തനം നടത്തുകയാണ്.

ചിക്കമംഗളൂരു റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. മകളെ കാണാതായതോടെ ആശങ്കയിലാണ് കുടുംബം. നാട്ടുകാരുടെ സഹായത്തോടെ പെൺകുട്ടിയെ കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് റൂറൽ പൊലീസ് സ്റ്റേഷൻ ഓഫിസർ ഇടിവി ഭാരതിനോട് പ്രതികരിച്ചു. പെണ്കുട്ടിയുടെ മാതാപിതാക്കളാണ് കാണാതായി പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടത്. ഇന്നലെ എല്ലാവരുമായും ഫോട്ടോയെടുത്ത ശേഷം നന്ദന കുന്നിൻ മുകളിലേക്ക് കയറിയിരുന്നു. ഇതിനിടെയാണ് കുട്ടിയെ കാണാതായത്.

അയല്ക്കാരും ബന്ധുക്കളും ഉള്പ്പെടെയാണ് വിനോദയാത്രയ്ക്ക് എത്തിയത്. നിലവിൽ, വനംവകുപ്പ്, ഫയർഫോഴ്സ്, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥർ വിദ്യാർഥിക്കായി തീവ്രമായ തെരച്ചിൽ നടത്തുകയാണ്. പെൺകുട്ടി കാണാതായ സ്ഥലത്ത് നിന്ന് കുട്ടി പോകാൻ സാധ്യതയുള്ള മേഖലകള് കണക്കാക്കി, ഉദ്യോഗസ്ഥർ ടീമുകളായി തെരച്ചിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

വിനോദയാത്രക്കിടെ കാണാതാവുന്ന സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ട്. യാത്രക്കിടെ ഉണ്ടാകുന്ന ഇത്തരം അപകടങ്ങളും പ്രശ്നങ്ങളും ഒഴിവാക്കാൻ അധികൃതർ നല്കുന്ന നിർദേശങ്ങള് പാലിക്കേണ്ടത് അത്യാവശ്യമാണ്. കൂർഗില് ട്രക്കിങ്ങിനിടെ വഴിതെറ്റി കാട്ടിലകപ്പെട്ട കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയുടെ വാർത്ത ദിവസങ്ങള്ക്ക് മുമ്പാണ് മാധ്യമങ്ങളില് വന്നത്. നാല് ദിവസത്തിന് ശേഷം ശരണ്യയെ കണ്ടെത്തുകയായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News