ഭാര്യക്ക് മൂന്ന് പാസ്പോര്ട്ട് എന്ന പരാമര്ശം; കേസില് രാഹുല് ഗാന്ധിയിലേക്കും എത്തുമെന്ന് അസം മുഖ്യമന്ത്രി
New delhi, 08 ഏപ്രില്‍ (H.S.) അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യ റിനികിയ്ക്ക് മൂന്ന് പാസ്പോര്‍ട്ടുണ്ടെന്ന കോണ്‍ഗ്രസ് ആരോപണത്തില്‍ നടപടി കടുപ്പിക്കുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് ഹിമന്ത ബിശ്വ ശര്‍മ രംഗത
Assam CM Dr Himanta Biswa Sarma


New delhi, 08 ഏപ്രില്‍ (H.S.)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യ റിനികിയ്ക്ക് മൂന്ന് പാസ്പോര്‍ട്ടുണ്ടെന്ന കോണ്‍ഗ്രസ് ആരോപണത്തില്‍ നടപടി കടുപ്പിക്കുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് ഹിമന്ത ബിശ്വ ശര്‍മ രംഗത്ത് എത്തി. കേസ് രാഹുല്‍ ഗാന്ധിയിലേക്കും നീളുമെന്ന് ഹിമന്ത പറഞ്ഞു.

കഴിഞ്ഞദിവസമാണ് ഹിമന്തയുടെ ഭാര്യക്ക് മൂന്ന് പാസ് പോര്‍ട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. പിന്നാലെ പവന്‍ ഖേരയ്ക്കെതിരേ റിനികി പരാതിനല്‍കുകയും ചെയ്തിരുന്നു.

'ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കുനേരെയും രൂക്ഷവിമര്‍ശനമാണ് ഹിമന്ത ഉന്നയിച്ചത്. ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ്, അദ്ദേഹം വിദേശകാര്യമന്ത്രിയോട് ചോദിക്കണമായിരുന്നു. ഖാര്‍ഗെയ്ക്ക് പ്രായമായി. എന്നിരുന്നാലും അദ്ദേഹം ഒരു ഭ്രാന്തനെപ്പോലെ സംസാരിക്കുന്നു. അസം പോലീസ് ആളുകളെ പാതാളത്തില്‍നിന്നുപോലും കണ്ടുപിടിച്ചുകൊണ്ടുവരും. അദ്ദേഹത്തിന് രേഖകള്‍ നല്‍കിയത് രാഹുല്‍ ഗാന്ധിയാണെന്നാണ് ഞാന്‍ സംശയിക്കുന്നത്. അതുകൊണ്ട് കേസ് രാഹുല്‍ ഗാന്ധിയിലേക്കും നീളും. ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കരുത്', ഹിമന്ത മാധ്യമങ്ങളോടു പ്രതികരിച്ചു.

മൂന്ന് പാസ്പോര്‍ട്ടുണ്ടെന്ന പവന്‍ ഖേരയുടെ ആരോപണത്തിനെതിരേ റിനികി കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു. പിന്നാലെ അസംപോലീസ് ഡല്‍ഹിയിലെ ഖേരയുടെ വസതിയിലെത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍, ആ സമയം ഖേര അവിടെയുണ്ടായിരുന്നില്ല.

---------------

Hindusthan Samachar / Sreejith S


Latest News