Enter your Email Address to subscribe to our newsletters

Thiruvanathapuram, 08 ഏപ്രില്‍ (H.S.)
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണത്തിനുള്ള സമയം ഇന്നലെ വൈകിട്ട് ആറുമണിക്ക് അവസാനിച്ചിട്ടും സിപിഎമ്മും ബിജെപിയും നവമാധ്യമങ്ങളിലൂടെയും ഓണ്‍ലൈനിലൂടെയും ഉള്ള പരസ്യപ്രചരണം തുടരുന്നതായി പരാതി.
ഇത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ ഇന്നലെ തന്നെ വിവരം ഫോണിലൂടെയും രേഖാമൂലവും അറിയിച്ചിട്ടും ഉച്ചയ്ക്ക് 2 മണി വരെ യാതൊരു നടപടിയും എടുത്തില്ല എന്ന പരാതിയുമായി കോണ്‍ഗ്രസിന്റെ പ്രചരണ സമിതി അധ്യക്ഷന്‍ രമേശ് ചെന്നിത്തല കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണനെ സമീപിച്ചു.
ഓണ്‍ലൈന്‍ നവമാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചരണം തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് .കമ്മീഷന്‍ ഇക്കാര്യത്തില്‍ പക്ഷപാതപരമായ നിലപാട് സ്വീകരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് ഉണ്ടായത് ഗുരുതരമായ വീഴ്ചയാണ് എന്നും ചെന്നിത്തല പറഞ്ഞു.
---------------
Hindusthan Samachar / Sreejith S