Enter your Email Address to subscribe to our newsletters

Thirunelvelli, 08 ഏപ്രില്‍ (H.S.)
തമിഴ്‌നാട് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഡിഎകെയെയും മുഖ്യമന്ത്രി എംകെ സ്റ്റാലിനേയും കടന്നാക്രമിച്ച് ടിവികെ നേതാവ് വിജയ്. മുഖ്യമന്ത്രി സ്റ്റാലിന് പൂര്‍ണ അധികാരങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തിരുനെല്‍വേലിയില്‍ ടിവികെ പ്രചാരണം നടക്കില്ലായിരുന്നു എന്ന് വിജയ് പറഞ്ഞു.ടിവികെ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലി മുഖ്യമന്ത്രി ഏന്തെങ്കിലും തരത്തില്‍ തടസപ്പെടുത്താന്‍ ശ്രമിക്കേണ്ടതായിരുന്നു.
എന്നാല്‍ അതിന് വിപരീതമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും ഇപ്പോള്‍ ഇതൊരു 'കെയര്‍ടേക്കര്‍ സര്‍ക്കാര്‍' ആയെന്നും വിജയ് പറഞ്ഞു. എം കെ സ്റ്റാലിന്‍ അധികാരമില്ലാത്ത ഒരു മുഖ്യമന്ത്രിയാണെന്നും വിജയ് പരിഹസിച്ചു. ഡി എം കെ നയിക്കുന്ന ബ്ലോക്കിനെ ക്യാഷ് ബോക്സ് സഖ്യമെന്നും അദ്ദേഹം വിളിച്ചു. കൊള്ളയടിച്ച പണം ഉപയോഗിച്ചാണ് ഇന്ന് നിങ്ങള്‍ കാണുന്ന ഈ പാര്‍ട്ടി തന്നെ രൂപീകരിച്ചത്.
ഘടകകക്ഷികള്‍ക്ക് തമ്മില്‍ പോലും യാതൊരു ഐക്യമില്ല. സഖ്യത്തിലെ ആളുകള്‍ പരസ്പരം വോട്ട് പോലും ചെയ്യില്ലെന്നും വിജയ് ആരോപിച്ചു. ഡി എം കെ കോടികള്‍ നല്‍കി തമിഴ്നാട് കോണ്‍ഗ്രസിനെ പോക്കറ്റിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, യഥാര്‍ത്ഥ കോണ്‍ഗ്രസ് ടിവികെയുടെ പക്ഷത്താണ് നില്‍ക്കുന്നതെന്നും വിജയ് അവകാശപ്പെട്ടു.
തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2026 ഏപ്രില്‍ 23 ന് നടക്കും. അന്തിമ ഫലം 2026 മെയ് 4 ന് പ്രഖ്യാപിക്കും. ഡിഎംകെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യം (എസ് പി എ ), ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ), നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ), സീമാന്റെ നാം തമിഴര്‍ കക്ഷി (എന്‍ടികെ) എന്നിവരാണ് പോരാടുന്നത്. ഡിഎംകെ സഖ്യവും ബിജെപി - അണ്ണാ ഡിഎംകെ സഖ്യവും തമ്മിലാണ് മുഖ്യ പോരാട്ടമെങ്കിലും മറ്റു പാര്‍ട്ടികള്‍ പിടിക്കുന്ന വോട്ടുകളും മുഖ്യ പങ്ക് വഹിക്കും.
രണ്ട് മുന്നണികള്‍ക്കും നേതൃത്വം നല്‍കുന്ന ഇരു ദ്രാവിഡ കക്ഷികളും 170-ലധികം സീറ്റുകളില്‍ വീതം മല്‍സരിക്കുന്നുണ്ട്. വളരെ ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചാരണമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഭരണം നിലനിര്‍ത്താനും ഭരണമാറ്റത്തിന് തുടക്കം കുറിക്കാനും പാര്‍ട്ടികള്‍ ഒന്നടങ്കം ലക്ഷ്യമിട്ടിരിക്കുകയാണ്. ആവേശം നിറഞ്ഞ പ്രചാരണ പരിപാടികളായിരിക്കും വരും ദിവസങ്ങളില്‍ കാണാനാവുക.
---------------
Hindusthan Samachar / Sreejith S