Enter your Email Address to subscribe to our newsletters

Kannur, 09 ഏപ്രില്‍ (H.S.)
കേരളത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്ന പ്രധാന തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും അത് എല്‍ഡിഎഫിന് അനുകൂലമാകുമെന്ന് മഉഖ്യമന്ത്രി പിണറായി വിജയന്‍. കേരളം വികസിത കേരളമായി കുതിച്ചു കൊണ്ടിരിക്കുയാണ്. എല്ലാ മേഖലകളിലും വികസനം എത്തിയിട്ടുണ്ട്. അത് തുടരണം. ആ തോതില്‍ വികസനം പോകുന്നതില്‍ ഇടവേള ഉണ്ടാകരുതെന്നാണ് പൊകതുവേ ജനം ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളാകെ എല്‍ഡിഎഫിന് വോട്ട് ചെയ്യും. എല്‍ഡിഎഫിനെ എതിര്‍ക്കുന്ന മുന്നണികളില്‍ നിന്നടക്കം അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നുണ്ട്. ഈ ജന പിന്തുണയില്‍ 2021ലെ സീറ്റുകളെക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നൂറിലധികം സീറ്റ് വികസത്തിന് നല്‍കും. അത്രയും നല്ല അനുഭവമാണ് ജനത്തിന് നല്‍കിയത്. ഇനിയും ഇത് തുടരാന്‍ എല്‍ഡിഎഫിന് മാത്രമേ തുടരാന്‍ കഴിയൂ എന്നാണ് ജനം വിശ്വസിക്കുന്നത്. ആ ഉറപ്പിന്റെ ആത്മവിശ്വാസത്തിലാണ് മുന്നോട്ടു പോകുന്നത്. എല്ലാ മേഖലയിലും വളര്‍ച്ചയുണ്ടായിട്ടുണ്ട്. ഇതെല്ലാം ജനം സംശയമില്ലാതെ കാണുന്നുണ്ട്. ഇത് മറ്റേതെങ്കിലും കൂട്ടര്‍ക്ക് കഴിയുന്നതല്ല. നിരവധി പ്രതിസന്ധികള്‍ നാടിന്റെ പുരോഗതിക്ക് തടസമായി വന്നിട്ടുണ്ട്. അതെല്ലാം നമ്മള്‍ തരണം ചെയ്തിട്ടുണ്ട്. അത് ജനത്തിന് മുന്നിലുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷം നാടിന്റെ വിവിധ മേഖലയിലുണ്ടായ പുരോഗതിക്ക് അടിസ്ഥാനം എല്‍ഡിഎഫ് ഗവര്‍ണമെന്റാണ്. അത് രാഷ്ട്രീയ വ്യത്യാസമുളളവരും സമ്മതിച്ചിട്ടണ്ട്. അതുകൊണ്ട് തന്നെ വീണ്ടും എല്‍ഡിഎഫ് തന്നെ ഭരിക്കണം എന്ന് ജനം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെയാണ് വിശ്വസിക്കുന്നത്. ജനങ്ങളെ ഞങ്ങളേയും വിശ്വസിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷം ജനങ്ങള്‍ക്കൊപ്പമായിരുന്നു. അതുകൊണ്ട് തന്നെ ജനങ്ങള്‍ ഇത്തവണയും ഞങ്ങളോടൊപ്പം നല്‍കും. വലിയ വിജയം നേടും. ഒരു വികസിത നവകേരളം എന്നത് സ്വപ്‌നമല്ല. അത് നേടാന്‍ ഒരുമിച്ച് നീങ്ങാം എന്നും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയ നീക്കങ്ങളൊന്നും കേരളത്തിലെ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. ജനങ്ങള്‍ വര്‍ഗീയ പ്രചരണങ്ങളെ തള്ളി എല്‍ഡിഎഫിനൊപ്പം നില്‍ക്കും. വോട്ടിന് പണം നല്‍കി എ്ന്നത് കേരളത്തിന് പുറത്ത് പ്രയോഗിക്കുന്ന കാര്യമാണ്. പ്രബുദ്ധരായ കേരളത്തിലെ ജനങ്ങളെ ഈ നീക്കത്തിലൂടെ സ്വാധീനിക്കാന്‍ കഴിയില്ല. അതെല്ലാം മറികടന്ന് പോകാന്‍ ഇവിടത്തെ ജനങ്ങള്‍ക്ക് അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S