Enter your Email Address to subscribe to our newsletters

Thiruvananthapuram , 01 മെയ് (H.S.)
സംസ്ഥാനത്ത് യു ഡി എഫിന് കൂറ്റൻ വിജയം പ്രവചിച്ച് മറ്റൊരു സർവ്വെ ഫലം കൂടി. ഡിബി ലൈവ് ആണ് യു ഡി എഫ് മുന്നേറ്റം പ്രവചിക്കുന്നത്.
സംസ്ഥാനത്ത് 43 ശതമാനത്തോളം വോട്ടുകള് യു ഡി എഫിന് നേടാൻ സാധിക്കുമെന്നാണ് സർവ്വെ പ്രവചനം. എല് ഡി എഫ് വോട്ട് വിഹിതം 40 ശതമാനത്തിലൊതുമെന്നും സർവ്വെ പറയുന്നു.
സീറ്റുകളുടെ കണക്കെടുത്താല് യു ഡി എഫ് 78 മുതല് 84 വരെ സീറ്റുകളില് വിജയിക്കുമെന്നാണ് പ്രവചനം. അതേസമയം 52-58 സീറ്റുകളില് എല് ഡു എഫ് ചുരുങ്ങും. എൻ ഡി എയ്ക്ക് രണ്ട് മുതല് ആറ് വരെ സീറ്റുകള് ലഭിക്കുമെന്നും സർവ്വെ പ്രവചിക്കുന്നുണ്ട്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പില് ഇന്ത്യ മുന്നണിയുടെ വിജയം പ്രവചിച്ചവരാണ് ഡിബി ലൈവ്. എൻഡിഎ വെറും 200 സീറ്റുകളിലൊതുങ്ങുമെന്നും ഇന്ത്യ സഖ്യം 290 വരെ സീറ്റുകള് നേടി ഭരണം പിടിക്കുമെന്നുമായിരുന്നു അവരുടെ പ്രവചനം.
അതേസമയം സംസ്ഥാനത്ത് ഇത്തവണ എല് ഡി എഫിൻ്റെ നെഞ്ചിടിപ്പ് ഉയർത്തുന്നതാണ് ഭൂരിഭാഗം എക്സിറ്റ് പോള് ഫലങ്ങളും. ഇത്തവണ എല് ഡി എഫ് കനത്ത തിരിച്ചടി നേരിടുമെന്നും യു ഡി എഫ് 10 വർഷത്തിന് ശേഷം വീണ്ടും ഭരണത്തില് തിരിച്ചെത്തുമെന്നും സർവ്വെകള് പറയുന്നു.പോളിറ്റിക്കല് ലാബ് 90-92 സീറ്റുകള് പ്രവചിക്കുമ്പോള് ആക്സിസ് മൈ ഇന്ത്യ 78-90 സീറ്റുകളും, പീപ്പിള് ഇൻസൈറ്റ് 66-76 സീറ്റുകളുമാണ് സാധ്യത കല്പ്പിക്കുന്നത്. സിഎൻഎൻ വോട്ട് വൈബ് 70-80 , ചാണക്യ സ്ട്രാറ്റജീസ് 72-80 ,പീപ്പിള്സ് പള്സ് 75-85 , ടൈംസ് നൗ-ജെ വി സി 72-84, മാട്രൈസ് 70-75 , ജേർണോ മിറർ 65-80 , പിഎംഎആർക്യു 71-79 എന്നിങ്ങനെയാണ് പ്രവചനങ്ങള്.
എക്സിറ്റ് പോള് പ്രവചനങ്ങളില് യു ഡി എഫ് ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലാണ്. മുഖ്യമന്ത്രി ചർച്ചകളടക്കം മുന്നണിയില് സജീവമായി കഴിഞ്ഞു. അതേസമയം ഹാട്രിക് അടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു ഡി എഫ് ക്യാമ്പ്. എക്സിറ്റ് പോളുകള് മുന്നണി നേതൃത്വം തള്ളിക്കളഞ്ഞു. 70 ല് കുറയാത്ത സീറ്റ് ലഭിക്കില്ലെന്നാണ് മുന്നണിയുടെ വിലയിരുത്തല്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR