കോൺഗ്രസ് നിയമസഭാ കക്ഷിയോഗം നാളെ; മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും
Thiruvananthapuram, 13 മെയ് (H.S.) നാളെ കോൺഗ്രസ് നിയമസഭാകക്ഷി യോഗം ചേരും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ നിർദേശം നൽകി. എംഎൽഎമാരുടെ സൗകര
KPCC


Thiruvananthapuram, 13 മെയ് (H.S.)

നാളെ കോൺഗ്രസ് നിയമസഭാകക്ഷി യോഗം ചേരും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ നിർദേശം നൽകി. എംഎൽഎമാരുടെ സൗകര്യം കണക്കിലെടുത്താകും അന്തിമ തീരുമാനം. വടക്കൻ ജില്ലകളിൽ നിന്ന് നേതാക്കൾക്ക് രാവിലെ തിരുവനന്തപുരത്ത് എത്തേണ്ടതിന്റെ ബുദ്ധിമുട്ട് നേതൃത്വം കണക്കിലെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളെല്ലം പൂർത്തിയായെന്നും പ്രഖ്യാപനം നാളെയുണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണായക യോഗം പൂർത്തിയായി അരമണിക്കൂറിനു ശേഷമാണ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് ജയറാം രമേശ് പറഞ്ഞത്. ഘടക കക്ഷികളുമായി നേതാക്കൾ വീണ്ടും സംസാരിക്കുമെന്നാണ് സൂചന. എ.കെ.ആന്റണിയുമായും കൊടിക്കുന്നിൽ സുരേഷുമായും ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി സംസാരിച്ച ശേഷമാകും നാളെ പ്രഖ്യാപനം.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നു നേതാക്കളെയും ഉൾക്കൊണ്ടുള്ള ഫോർമുലയാകും ഹൈക്കമാൻഡ് അവതരിപ്പിക്കുക എന്നാണ് വിവരം. പൂർണപ്രതീക്ഷയിലാണ് മൂന്ന് നേതാക്കളുടെയും ക്യാംപുകൾ. തങ്ങൾക്ക് അനുകൂല തീരുമാനമുണ്ടാകുമെന്ന് കെ.സി.വേണുഗോപാലിന്റെയും വി.ഡി.സതീശന്റെയും രമേശ് ചെന്നിത്തലയുടെയും അനുയായികൾ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനിടെ ഡൽഹിയിൽ തുടരുന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ വസതിക്ക് മുന്നിൽ രണ്ട് പോസ്റ്ററുകൾ ഉയർന്നിട്ടുണ്ട്. ‘ലോബി 51’ എന്ന അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ വച്ച പോസ്റ്ററിൽ കേരളത്തിലെ വിജയത്തെ പറ്റിയാണ് പരാമർശിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News