'ശബ്ദ്' പുരസ്കാരങ്ങള്ക്ക് നാമനിര്ദേശങ്ങള് ക്ഷണിച്ചു; അവസാന തീയത് ജൂണ് 30ത്
Bengaluru, 13 മെയ് (H.S.) ബെംഗളൂരു : ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിന്ദി എഴുത്തുകാരുടെ സാഹിത്യ കൂട്ടായ്മയായ ''ശബ്ദ്'' തങ്ങളുടെ വാര്‍ഷിക പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു. മികച്ച സാഹിത്യ രചനയ്ക്കും ഹിന്ദി ഭാഷയുടെ പ്രചാ
award


Bengaluru, 13 മെയ് (H.S.)

ബെംഗളൂരു : ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിന്ദി എഴുത്തുകാരുടെ സാഹിത്യ കൂട്ടായ്മയായ 'ശബ്ദ്' തങ്ങളുടെ വാര്‍ഷിക പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു. മികച്ച സാഹിത്യ രചനയ്ക്കും ഹിന്ദി ഭാഷയുടെ പ്രചാരണത്തിനുമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് പുരസ്‌കാരങ്ങളാണ് നല്‍കുന്നത്. രാജ്യത്തെ പ്രഗത്ഭരായ സാഹിത്യകാരര്‍ക്കുള്ള ''അജ്ഞേയ ശബ്ദ് സൃജന്‍ സമ്മാന്‍'' ആദ്യ പരസ്‌കാരം. ഒരു ലക്ഷം രൂപയാണ് ഈ പുരസ്‌കാരത്തിന്റെ സമ്മാനത്തുക. . രണ്ടാമത്തേത്, ദക്ഷിണേന്ത്യയില്‍ ഹിന്ദി ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് നല്‍കുന്ന''ദക്ഷിണ ഭാരത് ശബ്ദ് ഹിന്ദി സേവി സമ്മാന്‍'' ആണ്. ഇരുപത്തയ്യായിരം രൂപ ഉള്‍പ്പെടുന്നതാണ് ഈ പുരസ്‌കാരം. 'ശബ്ദ്' സാഹിത്യ സംഘടനയുടെ പ്രസിഡന്റ് ഡോ. ശ്രീനാരായണ്‍ സമീര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

''അജ്ഞേയ ശബ്ദ് സൃജന്‍ സമ്മാന്‍ - 2026''-ന് അര്‍ഹരാകുന്നവരെ കണ്ടെത്തുന്നത് രാജ്യത്തെ പ്രമുഖ സാഹിത്യകാരര്‍, എഡിറ്റര്‍മാര്‍, പണ്ഡിതര്‍, പ്രസാധകര്‍ എന്നിവരുടെ ശുപാര്‍ശയുടെയും, 2023 മുതല്‍ 2025 വരെ പ്രസിദ്ധീകരിച്ച കൃതികളുടെ നിഷ്പക്ഷമായ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലായിരിക്കും. നാമനിര്‍ദേശത്തോടൊപ്പം എഴുത്തുകാരന്റെ പേര്, ബന്ധപ്പെടാനുള്ള വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ നല്‍കണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വിശദാംശങ്ങള്‍, പ്രസാധകന്റെ പേരും വിലാസവും, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവയും വേണം. എഴുത്തുകാരന്റെ സാഹിത്യ സംഭാവനകള്‍ സംബന്ധിച്ച ശുപാര്‍ശ 200 വാക്കില്‍ കവിയരുത്. ബന്ധപ്പെട്ട പുസ്തകത്തിന്റെ നാല് പകര്‍പ്പുകള്‍ നിര്‍ബന്ധമായും അയക്കേണ്ടതാണ്.

''ദക്ഷിണ ഭാരത് ശബ്ദ് ഹിന്ദി സേവി സമ്മാന്‍ - 2026'' ദക്ഷിണേന്ത്യയില്‍ താമസിക്കുന്ന ഹിന്ദി സേവകര്‍ക്കും പണ്ഡിതര്‍ക്കുമുള്ളതാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ സാഹിത്യകാരര്‍, എഡിറ്റര്‍മാര്‍, പണ്ഡിതര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലും, ഹിന്ദിയുടെ വികസനത്തിനും പ്രചാരണത്തിനും നല്‍കിയ സംഭാവനകളും മുന്‍കാല നേട്ടങ്ങളും പരിഗണിച്ചുമാണ് ജേതാവിനെ തിരഞ്ഞെടുക്കുക. നാമനിര്‍ദേശങ്ങള്‍ 2026 ജൂണ്‍ 30-നകം _'പ്രസിഡന്റ്, 'ശബ്ദ്', B - 8 / 403, ശ്രീറാം സ്പന്ദന്‍, ചല്ലഘട്ട, ബെംഗളൂരു - 560037''_ എന്ന വിലാസത്തില്‍ ലഭിക്കണം.

'അജ്ഞേയ ശബ്ദ് സൃജന്‍ സമ്മാനി'ന്റെ ചെലവ് വഹിക്കുന്നത് നഗരത്തിലെ സാമൂഹ്യപ്രവര്‍ത്തകനും ആധുനിക കവി എസ്.എച്ച്. വാത്സ്യായന്‍ അജ്ഞേയയുടെ സാഹിത്യ ആരാധകനുമായ ശ്രീ ബാബുലാല്‍ ഗുപ്തയുടെ പേരിലുള്ള ഫൗണ്ടേഷനാണ്. 'ശബ്ദ്' സംഘടനയോട് ബെംഗളൂരുവിലെ സാഹിത്യലോകത്തിനുള്ള വിശ്വാസത്തിന്റെ തെളിവാണെന്ന് ഡോ. സമീര്‍ പറഞ്ഞു. ''ദക്ഷിണ ഭാരത് ശബ്ദ് ഹിന്ദി സേവി സമ്മാനി''ന്റെ ചെലവ് ബെംഗളൂരുവില്‍ നിന്നും ചെന്നൈയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'ദക്ഷിണ ഭാരത് രാഷ്ട്രമത്' എന്ന ഹിന്ദി ദിനപത്രമാണ് വഹിക്കുന്നത്. ശേഷിക്കുന്ന ചെലവുകള്‍ 'ശബ്ദ്' അംഗങ്ങള്‍ സ്വമേധയാ വഹിച്ചുവരുന്നു. 2022-ലെ രജതജൂബിലി വര്‍ഷത്തിലാണ് ഈ പുരസ്‌കാരങ്ങള്‍ ആരംഭിച്ചത്. 1997 ജൂലൈ 13-ന് 'ശബ്ദ്' രൂപീകരിച്ചതുമുതല്‍ പ്രതിമാസ കവിയരങ്ങുകളും വാര്‍ഷിക പരിപാടികളും മുടങ്ങാതെ നടത്തിവരുന്നുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News