സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 85.20% വിജയ ശതമാനം
New delhi, 13 മെയ് (H.S.) സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20% വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ആണ്‍കുട്ടികളേക്കാള്‍ 6.73% അധികം വിജയ ശതമാനം പെണ്‍കുട്ടികള്‍ നേടി.95.62% വിജയവുമായി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന
SSLC ,Hugher Secondary Exams


New delhi, 13 മെയ് (H.S.)

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20% വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ആണ്‍കുട്ടികളേക്കാള്‍ 6.73% അധികം വിജയ ശതമാനം പെണ്‍കുട്ടികള്‍ നേടി.95.62% വിജയവുമായി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി.

ഏറ്റവും കുറഞ്ഞ വിജയ ശതമാനം പ്രയാഗ്രാജിലാണ്. 2026-ലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ആകെ 18,59,551 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. 2026 ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെ രാജ്യത്തുടനീളമുള്ള 7,574 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷകള്‍ നടന്നത്. ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, results.cbse.nic.in, Digilocker, UMANG ആപ്പ് എന്നിവയില്‍ ഫലം ലഭ്യമാകുന്നതായിരിക്കും.

ഡിജിലോക്കര്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് സ്‌കോര്‍കാര്‍ഡ് പിഡിഎഫ് രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇതിനുവേണ്ടി വിദ്യാര്‍ഥികള്‍ ആദ്യം സ്‌കൂള്‍ നല്‍കുന്ന 6 അക്ക ആക്‌സസ് കോഡ്, സ്‌കൂള്‍ കോഡ്, ക്ലാസ് റോള്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് ഡിജിലോക്കറില്‍ രജിസ്റ്റര്‍ ചെയ്യണം.

തുടര്‍ന്ന് ഒടിപി വഴി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ സ്ഥിരീകരിക്കുക. പിന്നീട് നിങ്ങളുടെ മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, പാസ്വേഡ് എന്നിവ ഉപയോഗിച്ച് ഡിജിലോക്കര്‍ ലോഗിന്‍ ചെയ്യുക. ലോഗിന്‍ ചെയ്ത ശേഷം ഡിജിലോക്കറില്‍ നിന്ന് നിങ്ങളുടെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് സ്‌കോര്‍കാര്‍ഡ് പിഡിഎഫ് കണ്ടെത്തി അതില്‍ നിന്ന് ഒരു ഹാര്‍ഡ് കോപ്പി ഡൗണ്‍ലോഡ് ചെയ്ത് എടുക്കുക.

---------------

Hindusthan Samachar / Sreejith S


Latest News