Enter your Email Address to subscribe to our newsletters

New delhi, 13 മെയ് (H.S.)
കേരളത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരുമാകും എന്നതിന് ഇനിയും ഉത്തരമില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകളെല്ലം പൂര്‍ത്തിയായെന്നും പ്രഖ്യാപനം നാളെയുണ്ടാകുമെന്നും എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള നിര്‍ണായക യോഗം പൂര്‍ത്തിയായി അരമണിക്കൂറിനു ശേഷമാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് ജയറാം രമേശ് പറഞ്ഞത്. ഘടക കക്ഷികളുമായി നേതാക്കള്‍ വീണ്ടും സംസാരിക്കുമെന്നാണ് സൂചന.
എ.കെ.ആന്റണിയുമായും കൊടിക്കുന്നില്‍ സുരേഷുമായും ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുമായി സംസാരിച്ച ശേഷമാകും നാളെ പ്രഖ്യാപനം.മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നു നേതാക്കളെയും ഉള്‍ക്കൊണ്ടുള്ള ഫോര്‍മുലയാകും ഹൈക്കമാന്‍ഡ് അവതരിപ്പിക്കുക എന്നാണ് വിവരം.
പൂര്‍ണപ്രതീക്ഷയിലാണ് മൂന്ന് നേതാക്കളുടെയും ക്യാംപുകള്‍. തങ്ങള്‍ക്ക് അനുകൂല തീരുമാനമുണ്ടാകുമെന്ന് കെ.സി.വേണുഗോപാലിന്റെയും വി.ഡി.സതീശന്റെയും രമേശ് ചെന്നിത്തലയുടെയും അനുയായികള്‍ പ്രതീക്ഷിക്കുന്നുണ്ട്. വിഡി സതീശന്റെ വസതിക്ക് മുന്നിലും രമേശ് ചെന്നിത്തലയുടെ വീടിന മുന്നിലും ഇന്ന് പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. ഇന്ന് പ്രഖ്യാപനം വരും എന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാല്‍ പ്രഖ്യാപനം നാളെ എന്ന് അറിയിച്ചതോടെ പ്രവര്‍ത്തകര്‍ നിരാശയോടെ മടങഅങി.
ഡല്‍ഹിയില്‍ തുടരുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ വസതിക്ക് മുന്നില്‍ രണ്ട് പോസ്റ്ററുകള്‍ ഉയര്‍ന്നിട്ടുണ്ട്. 'ലോബി 51' എന്ന അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ വച്ച പോസ്റ്ററില്‍ കേരളത്തിലെ വിജയത്തെ പറ്റിയാണ് പരാമര്‍ശിക്കുന്നത്. പോസ്റ്ററില്‍ കെ.സി.വേണുഗോപാലിന്റെ ചിത്രവുമുണ്ട്. കേരളത്തില്‍ നിന്നുള്ള മറ്റു നേതാക്കളുടെ ചിത്രങ്ങളൊന്നും പോസ്റ്ററിലില്ല
---------------
Hindusthan Samachar / Sreejith S