വിഡി സതീശന് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചു എന്ന് സൂചന; വീട്ടിലേക്ക് ഒഴുകിയെത്തി പ്രവര്ത്തകര്
Kochi, 13 മെയ് (H.S.) കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രതീക്ഷയില്‍ വിഡി സതീശന്‍ ക്യാംപ്. സതീശന്റെ ആലുവയിലെ വസതിയിലേക്ക് പ്രവര്‍ത്തകര്‍ എത്തുകയാണ്. മുഖ്യമന്ത്രി സ്ഥാനം സതീശന്‍ ഉറപ്പിച്ചു എന്ന സൂചനകളുടെ അടിസ്
vd satheesan


Kochi, 13 മെയ് (H.S.)

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രതീക്ഷയില്‍ വിഡി സതീശന്‍ ക്യാംപ്. സതീശന്റെ ആലുവയിലെ വസതിയിലേക്ക് പ്രവര്‍ത്തകര്‍ എത്തുകയാണ്. മുഖ്യമന്ത്രി സ്ഥാനം സതീശന്‍ ഉറപ്പിച്ചു എന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തകര്‍ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. എറണാകുളം ജില്ലയിലെ എംഎല്‍എമാരും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും എല്ലാം വസതികളിലേക്ക് എത്തുകയാണ്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനൊപ്പം തന്നെ പരിഗണിക്കപ്പെട്ടിരുന്ന കെസി വേണുഗോപാല്‍ ക്യാംപ് പൊതുവില്‍ മൂകമാണ്. ആദ്യഘട്ട ചര്‍ച്ചകളില്‍ കെസി ഉറപ്പിച്ചു എന്ന ഘട്ടത്തില്‍ കെപിസിസി ഓഫീസ് കേന്ദ്രീകരിച്ച് പായസ വിതരണത്തിനും ആഹ്ലാദ പ്രകടനത്തനും അടക്കം തയാറെടുത്തിരുന്നു അനുകൂലികള്‍. എന്നാല്‍ ഇപ്പോള്‍ ഇവരൊന്നും സജീവമായി രംഗത്ത് ഇല്ല. കെപിസിസി ഓഫീസിലും പ്രവര്‍ത്തകരുടെ തളളിക്കയറ്റമില്ല.

വൈകിട്ട് 5.30ന് നടക്കുന്ന രാഹുല്‍ ഗാന്ധി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കൂടിക്കാഴ്ചയിലാണ് അവസാന തീരുമാനം ഉണ്ടാവുക.ഘടകക്ഷികളുടെ അഭിപ്രായം അടക്കം എഐസിസി തേടിക്കഴിഞ്ഞിട്ടുണ്ട്. ഇനിയും നീണ്ടു പോകുന്നത് വലിയ തിരിച്ചടിയാകും എന്നാണ് നേതാക്കളെല്ലാം അറിയിച്ചിരിക്കുന്നത്. ഇതെല്ലാം പരിശോധിച്ച ശേഷം തീരുമാനം പ്രഖ്യാപിക്കാം എന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. ഇന്ന് വൈകുന്നേരം തന്നെ തീരുമാനം ഉണ്ടാകും.

---------------

Hindusthan Samachar / Sreejith S


Latest News