വിശ്വാസ വോട്ട് നേടി വിജയ് സര്ക്കാര്; എഐഎഡിഎംകെ പിളര്ന്നു; വിമതരുടെ പിന്തുണ ടിവികെയ്ക്ക്
Chennai, 13 മെയ് (H.S.) ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി ടിവികെ സര്‍ക്കാര്‍. വിശ്വാസവോട്ടെടുപ്പില്‍ 144 അംഗങ്ങള്‍ ടിവികെയെ പിന്തുണച്ചു. 22 പേര്‍ എതിര്‍ത്തു. ഡിഎംകെയും ബിജെപിയും പിഎംകെയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അ
Vijay


Chennai, 13 മെയ് (H.S.)

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി ടിവികെ സര്‍ക്കാര്‍. വിശ്വാസവോട്ടെടുപ്പില്‍ 144 അംഗങ്ങള്‍ ടിവികെയെ പിന്തുണച്ചു. 22 പേര്‍ എതിര്‍ത്തു. ഡിഎംകെയും ബിജെപിയും പിഎംകെയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അഞ്ചുപേര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല. ടിവികെ - 105, കോണ്‍ഗ്രസ് -5, സിപിഐ -2, സിപിഎം -2, മുസ്ലിം ലീഗ് -2 , വിസികെ - 2, എഎംഎംകെ - 1, എഐഎഡിഎംകെ വിമതര്‍ - 25 എന്നിങ്ങനെയാണ് ടിവികെ സര്‍ക്കാരിന് ലഭിച്ച വോട്ട്.

എഐഎഡിഎംകെ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സി.വി. ഷണ്മുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം ടി.വി.കെ. സര്‍ക്കാരിനെ പിന്തുണച്ചു. ടിവികെയെ പിന്തുണയ്ക്കാന്‍ ഇവര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. 120 അംഗങ്ങളുടെ പിന്തുണയുള്ള വിജയ്ക്ക്, ഷണ്മുഖം പക്ഷത്തുള്ള വിമത എം.എല്‍.എമാരുടെ കൂടി പിന്തുണ ലഭിച്ചതോടെയാണ് അംഗബലം ഉയര്‍ന്നത്. ടിവികെയ്ക്ക് എതിരെ വോട്ട് ചെയ്യാന്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസാമി പാര്‍ട്ടിയുടെ 47 എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

ടി.വി.കെ. അധികാരത്തിലെത്തുന്നത് തടയാന്‍ എടപ്പാടി കെ. പളനിസാമി ഡിഎംകെയുമായി സഖ്യത്തിന് ശ്രമിച്ചതാണ് പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറിക്ക് കാരണമെന്ന് നേരത്തേ ഷണ്മുഖം വ്യക്തമാക്കിയിരുന്നു. അമ്പത്തിമൂന്ന് വര്‍ഷമായി ഡിഎംകെ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടി അത്തരമൊരു നീക്കം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതിന് പിന്നാലെയാണ് നിയമസഭയിലും ടിവികെയെ പിന്തുണച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News