അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മക്കെതിരെയുള്ള ആരോപണങ്ങളിൽ രണ്ടാം ദിവസവും അസം പൊലീസ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി കോൺഗ്രസ് നേതാവ് പവൻ ഖേര.
Guwahati , 14 മെയ് (H.S.) അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മക്കെതിരെയുള്ള ആരോപണങ്ങളിൽ രണ്ടാം ദിവസവും അസം പൊലീസ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി കോൺഗ്രസ് നേതാവ് പവൻ ഖേര. റിനികി ഭൂയാൻ ശർമ്മയ്ക്ക് ഒന്നിലധികം പാസ്പോർട്ടു
Congress Leader Pawan Khera


Guwahati , 14 മെയ് (H.S.)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മക്കെതിരെയുള്ള ആരോപണങ്ങളിൽ രണ്ടാം ദിവസവും അസം പൊലീസ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി കോൺഗ്രസ് നേതാവ് പവൻ ഖേര.

റിനികി ഭൂയാൻ ശർമ്മയ്ക്ക് ഒന്നിലധികം പാസ്പോർട്ടുകളും വെളിപ്പെടുത്താത്ത സ്വത്തുക്കളും ഉണ്ടെന്ന ഖേരയുടെ ആരോപണങ്ങളെത്തുടർന്നുള്ള കേസിലാണ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായത്.

ഇത് സംബന്ധിച്ച് നേരത്തെ ഖേരയെ പൊലീസ് 10 മണിക്കൂറിലധികം ചോദ്യം ചെയ്യുകയും ഇന്ന് (മെയ് 14) വീണ്ടും ഹാജരാകാൻ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ താൻ നിയമം അനുസരിക്കുന്ന പൗരനാണെന്നും നിയമത്തോടും ഭരണഘടനയോടും സഹകരിക്കേണ്ടത് തൻ്റെ കടമയാണെന്നും അദ്ദേഹം ഇന്നലെ (മെയ്13) ക്രൈം ബ്രാഞ്ച് ഓഫിസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്വേഷണം പൂർത്തിയായിക്കഴിഞ്ഞാൽ മാധ്യമങ്ങൾക്ക് മറുപടി നൽകുമെന്നും പറഞ്ഞ് അദ്ദേഹം മറ്റ് പ്രതികരണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.

ഖേര സമർപ്പിച്ച രേഖകൾ വ്യാജം

അതേസമയം, റിനികി ഭൂയാനെതിരെ ഖേര സമർപ്പിച്ച രേഖകൾ വ്യാജമാണെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ വാദം. നിയമം അതിൻ്റേതായ വഴിക്ക് പോകണമെന്നും പൊലീസിന് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കാതെ നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഖേരയ്ക്കെതിരെ ക്രിമിനൽ പരാതികൾ

വ്യാജ കുറ്റാരോപണങ്ങൾ ഉന്നയിച്ചു എന്നാരോപിച്ച് റിനികി ഭൂയാൻ ശർമ്മ ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) വിവിധ വ്യവസ്ഥകൾ പ്രകാരം ഖേരയ്ക്കും മറ്റുള്ളവർക്കുമെതിരെ ഗുവാഹത്തി ക്രൈം ബ്രാഞ്ച് പൊലീസ് സ്റ്റേഷനിൽ ക്രിമിനൽ പരാതികൾ നേരത്തെ നൽകിയിരുന്നു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകൾ നടത്തുക, വഞ്ചിക്കുക, വ്യാജരേഖ ചമയ്ക്കുക, വ്യാജ രേഖകൾ ഉപയോഗിക്കുക, സമാധാന ലംഘനം നടത്താൻ ഉദ്ദേശിച്ചുള്ള ഉദ്ദേശ്യത്തോടെയും മനഃപൂർവവുമായ അപമാനം, അപകീർത്തിപ്പെടുത്തൽ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതിൻ്റെ പശ്ചാത്തലത്തിൽ അസം പൊലീസ് ഡൽഹിയിലെ ഖേരയുടെ വസതി സന്ദർശിക്കുകയും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല എന്ന റിപ്പോർട്ട് പുറത്തുവിടുകയും ചെയ്തിരുന്നു.

മുൻകൂട്ടിയുള്ള തന്ത്രങ്ങൾ

അതേസമയം, തനിക്കെതിരെ പൊലീസിൽ പരാതി നൽകിയെന്ന് വ്യക്തമായതിന് പിന്നാലെ ഖേര ആദ്യം തെലങ്കാന ഹൈക്കോടതിയെയാണ് സമീപിച്ചത്. കോടതിവഴി ഏഴ് ദിവസത്തെ ട്രാൻസിറ്റ് മുൻകൂർ ജാമ്യം നേടാൻ സാധിച്ചു.

എന്നാൽ അസം പൊലീസ് ട്രാൻസ്മിറ്റ് ജാമ്യ ഉത്തരവിനെ ചോദ്യം ചെയ്തു. തുടർന്ന് സുപ്രീം കോടതിയുടെ ഇടപെടലിലൂടെ ട്രാൻസ്മിറ്റ് ജാമ്യ ഉത്തരവ് സ്റ്റേ ചെയ്യുകയും ഖേരയോട് ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയും ചെയ്തു.

തുടർന്ന് ഗുവാഹത്തി ഹൈക്കോടതി ഖേരയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. എന്നാൽ ഖേര വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയും മുൻകൂർ ജാമ്യം നേടുകയും ചെയ്തു. സംഭവത്തിൽ രാഷ്ട്രീയ വൈരാഗ്യത്തിൽ നിന്നാണ് ഈ വിഷയം ഉടലെടുത്തതെന്നാണ് കോടതിയുടെ നിരീക്ഷണം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News