പറഞ്ഞ കാര്യങ്ങൾ ചെയ്തു തീർക്കും : വി ഡി സതീശൻ
Thiruvananthapuram 14 മെയ് (H.S.) ഇന്ത്യന് നാഷണല് കോണ്ഗ്രസ് വലിയൊരു ഉത്തരവാദിത്തമാണ് എന്നെ ഏല്പ്പിച്ചിരിക്കുന്നതെന്നും പറഞ്ഞ കാര്യങ്ങൾ ചെയ്തു തീർക്കുമെന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ.. കോണ്ഗ്രസ് അധ്യക്ഷനും രാഹുല് ഗാന്ധിയും ഉള്പ്പെടെ അഖി
വി ഡി സതീശൻ


Thiruvananthapuram 14 മെയ് (H.S.)

ഇന്ത്യന് നാഷണല് കോണ്ഗ്രസ് വലിയൊരു ഉത്തരവാദിത്തമാണ് എന്നെ ഏല്പ്പിച്ചിരിക്കുന്നതെന്നും

പറഞ്ഞ കാര്യങ്ങൾ ചെയ്തു തീർക്കുമെന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ..

കോണ്ഗ്രസ് അധ്യക്ഷനും രാഹുല് ഗാന്ധിയും ഉള്പ്പെടെ അഖിലേന്ത്യാ കോണ്ഗ്രസ് കമ്മിറ്റി നേതൃത്വത്തിന് നന്ദി പറയുന്നു. എന്നെ ഇതിന് പ്രാപ്തനാക്കിയത് തിരഞ്ഞെടുപ്പില് കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് യു.ഡി.എഫ് പ്രവര്ത്തകരും ടീം യു.ഡി.എഫായി നിന്ന നേതാക്കളുമാണ്. അവരൊടെല്ലാം കടപ്പാടുണ്ട്. കേരളത്തിലെ ജനങ്ങള് വലിയൊരു ഉത്തരവാദിത്തമാണ് ഏല്പ്പിച്ചിരിക്കുന്നത്. പത്ത് വര്ഷം നീണ്ട ഭരണം അവസാനിപ്പിച്ച് 102 സീറ്റോടെയാണ് അധികാരത്തിലേറ്റിയ ജനങ്ങളോട് പറഞ്ഞ കാര്യങ്ങള് ഒന്നൊന്നായി ചെയ്തു തീര്ക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു.

കഠിനാധ്വാനം ചെയ്ത് പൂര്ണമായ അര്പ്പണബോധത്തോടെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്ത്താനും കേരളത്തെ മാറ്റിയെടുക്കാനും പുതിയ കേരളത്തെ സൃഷ്ടിക്കാനും പുതുയുഗത്തിന് തുടക്കമിടാനും ഞങ്ങള് എല്ലാവരും ചേര്ന്ന് കഠിനാധ്വാനം ചെയ്യും. രാഷ്ട്രീയ പ്രവര്ത്തനത്തിന്റെയും പൊതുപ്രവര്ത്തനത്തിന്റെയും നിര്വചനം ജനങ്ങള്ക്കു വേണ്ടി അര്പ്പണബോധത്തോടെ ചെയ്യുന്ന പ്രവര്ത്തിയാണെന്ന് ഞങ്ങള് മാറ്റിയെഴുതും. വ്യക്തിപരമായി കിട്ടിയ കാര്യമായിട്ടല്ല, ദൈവിക നിയോഗമായിട്ടാണ് ഇപ്പോള് ലഭിച്ച സ്ഥാനത്തെ കാണുന്നത്. വലിയ വിജയത്തിന് ഞങ്ങളെ ഏറ്റവും കൂടുതല് സഹായിച്ചത് എ.ഐ.സി.സിയാണെന്നും സതീശൻ വ്യക്തമാക്കി

എ.ഐ.സി.സിയുടെ പ്രവര്ത്തനങ്ങള് കേരളത്തില് ഏകോപിപ്പിച്ചത് സംഘടനാ ചുമതലയുള്ള ജനറല് സെക്രട്ടറി കെ.സി വേണുഗോപാലാണ്. എല്ലാ കാര്യങ്ങളിലും അദ്ദേഹം പിന്തുണ നല്കിയിട്ടുണ്ട്. കാമ്പയിന് കമ്മിറ്റി ചെയര്മാന് ആയിരുന്ന രമേശ് ചെന്നിത്തലയ്ക്കും വിജയത്തില് പങ്കുണ്ട്. എന്റെ നേതാവ് കൂടിയാണ് ചെന്നിത്തല. പ്രിയങ്കരനായ സഹപ്രവര്ത്തകനും നേതാവുമാണ് കെ.സി വേണുഗോപാല്. അവരെയെല്ലാം പൂര്ണവിശ്വാസത്തില് എടുക്കും. കെ.പി.സി.സി അധ്യക്ഷന് സണ്ണി ജോസഫ്, സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന ജനറല് സെക്രട്ടറി ദീപദാസ് മുന്ഷി ഉള്പ്പെടെയുള്ളവര്ക്ക് വിജയത്തില് പങ്കുണ്ട്. എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു.

ഏറ്റവും വലിയ ഉത്തരവാദിത്തമാണ് ജനങ്ങള് ഏല്പ്പിച്ചിരിക്കുന്നത്. കേരളം സങ്കീര്ണമായ അവസ്ഥയിലൂടെ കടന്നു പോകുകയാണ്. പ്രതിപക്ഷത്ത് ഇരുന്നപ്പോള് ഞങ്ങള് ജനങ്ങള്ക്ക് മുന്നില് അവതരിപ്പിച്ച കേരളത്തിന്റെ ചിത്രമുണ്ട്. ആ വെല്ലുവിളികളെ നേരിടാന് കേരളം ഒന്നിച്ചു നില്ക്കണം. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും പിന്തുണ അഭ്യര്ത്ഥിക്കുന്നു. നമ്മുടെ കേരളത്തെ രക്ഷിച്ചെടുക്കാനും പുതിയ കേരളത്തെ സൃഷ്ടിച്ചെടുക്കാനും എല്ലാവരും ചേര്ന്നുള്ള പ്രവര്ത്തനത്തിലൂടെ മാത്രമെ സാധിക്കൂ. ഒരാള്ക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല. ഒരു ടീമിനാകും അതു ചെയ്യാനാകുക. കേരളത്തെ രക്ഷിക്കാനുള്ള ടീം ബില്ഡ് ചെയ്യുകയെന്ന ഉത്തരവാദിത്തം ഏറ്റെടുക്കും. കേരളത്തിലെ ജനങ്ങള്ക്ക് ഹൃദയം നിറഞ്ഞ നന്ദി.

നടപടിക്രമങ്ങള് പാലിച്ചാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. മറ്റുപല സംസ്ഥാനങ്ങളിലും വിവിധ പാര്ട്ടികള് മുഖ്യമന്ത്രിമാരെ കണ്ടെത്താന് എത്രയോ സമയം എടുത്തിട്ടുണ്ട്. ചരിത്രം അറിയാതെ കുറ്റപ്പെടുത്തരുത്. എല്ലാ ഭാഗവും പരിശോധിച്ച്, എം.എല്.എമാരുമായും എം.പിമാരുമായും സീനിയര് നേതാക്കളുമായും നടത്തിയ ആശയവിനിമയത്തിനു ശേഷമാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. കഴിവുള്ള നിരവധി നേതാക്കളുള്ള പാര്ട്ടിയാണ് കോണ്ഗ്രസ്. അതില് നിന്നും ഒരാളെ തിരഞ്ഞെടുക്കുകയെന്ന ജോലി നേതൃത്വം ഭംഗിയായി നിര്വഹിച്ചു.

ജനങ്ങള് യു.ഡി.എഫിനെ പ്രതീക്ഷയോടെയാണ് കണ്ടത്. അവര് വന് വിജയമാണ് നല്കിയത്. അതില് അവര്ക്ക് പ്രതീക്ഷയുമുണ്ട്. ടീം യു.ഡി.എഫായി ഒരു പാര്ട്ടിയെ പോലെയാണ് പ്രവര്ത്തിച്ചത്. സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പി.ജെ ജോസഫും എന്.കെ പ്രേമചന്ദ്രനും ഷിബു ബേബിജോണും സി.പി. ജോണും രാജന് ബാബുവും മാണി സി കാപ്പനും അനൂപ് ജേക്കബും ഉള്പ്പെടെയുള്ളവര് ഒറ്റ പാര്ട്ടി പോലെയാണ് പ്രവര്ത്തിച്ചത്. അവര് എനിക്ക് അനുഗ്രഹങ്ങള് നല്കുകയും ഉപദേശിക്കുകയും തെറ്റുകള് തിരുത്തുകയും ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ ഇനിയും മുന്നോട്ട് പോകും.

സത്യപ്രതിജ്ഞ തീയതി സംബന്ധിച്ച് എല്ലാ മുതിര്ന്ന നേതാക്കളുമായും കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News