തമിഴ്നാട്ടില് സര്ക്കാര് ജീവനക്കാര്ക്ക് വിജയ് ബമ്പര്; ഡിഎ രണ്ടുശതമാനം വര്ധിപ്പിച്ചു
Chennai, 14 മെയ് (H.S.) സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ദ്ധിപ്പിച്ചു. ഡിഎ (ക്ഷാമബത്ത) 2 ശതമാനമാണ് വര്‍ധിപ്പിച്ച് വിജയ്യുടെ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. യും അധ്യാപകരുടെയും വിരമിച്ചവരുടെയും ആശ്രിത പെന്‍ഷന്‍കാരുടെയും ഡിഎ രണ്ടുശതമാനമാണ് വര്
Vijay


Chennai, 14 മെയ് (H.S.)

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ദ്ധിപ്പിച്ചു. ഡിഎ (ക്ഷാമബത്ത) 2 ശതമാനമാണ് വര്‍ധിപ്പിച്ച് വിജയ്യുടെ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. യും അധ്യാപകരുടെയും വിരമിച്ചവരുടെയും ആശ്രിത പെന്‍ഷന്‍കാരുടെയും ഡിഎ രണ്ടുശതമാനമാണ് വര്‍ധിപ്പിച്ചത്. ഇതോടെ നിലവിലുണ്ടായിരുന്ന 58 ശതമാനത്തില്‍നിന്ന് ഡിഎ അറുപതുശതമാനത്തിലേക്കെത്തും.

അടുത്ത ജനുവരിമാസംമുതലാകും ഇത് പ്രാബല്യത്തില്‍ വരിക. സംസ്ഥാന ഖജനാവിന് 1230 കോടിയുടെ അധികബാധ്യതയാണ് ഡിഎ വര്‍ധനയിലൂടെ ഉണ്ടാവുക. സംസ്ഥാനത്തെ പതിനാറുലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, ആശ്രിത പെന്‍ഷന്‍കാര്‍, വിരമിച്ചവര്‍ തുടങ്ങിയവര്‍ക്ക് ഡിഎ വര്‍ധനയുടെ നേട്ടംലഭിക്കും. കേന്ദ്രസര്‍ക്കാര്‍ ഡിഎ വര്‍ധിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെയും നീക്കമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. സര്‍ക്കാര്‍ നീക്കത്തെ അഭിനന്ദിച്ച് തൊഴിലാളി സംഘടനകളും പെന്‍ഷന്‍കാരുടെ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

മേയ് പത്താംതീയതിയാണ് വിജയ് മുഖ്യമന്ത്രിയായ ടിവികെ സഖ്യസര്‍ക്കാര്‍ നിലവില്‍വന്നത്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന്യംനല്‍കിക്കൊണ്ടുള്ള ഭരണരീതിക്കാണ് വിജയ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ വീടുകള്‍ക്ക് പ്രതിമാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കുന്ന പദ്ധതിക്ക് അദ്ദേഹം അംഗീകാരം നല്‍കിയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News