Enter your Email Address to subscribe to our newsletters

New delhi, 14 മെയ് (H.S.)
കാത്തിരുന്ന കേരള മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഒടുവില്‍ തീരുമാനം. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുപ്പിനെ നയിച്ച വിഡി സതീശന് കേരള മുഖ്യമന്ത്രിയാകും. എഐസിസി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് പേര് പ്രഖ്യാപിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, നിരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്നിക്, എന്നിവരാണ് വാര്‍ത്താസമ്മേളനം വിളിച്ചത്.
രാഹുല്‍ ഗാന്ധിയുമായി ഇന്ന് രാവിലെ കെ.സി. വേണുഗോപാല്‍ നടത്തിയ ചര്‍ച്ച ഒരുമണിക്കൂറിലേറെ നീണ്ടിരുന്നു. ഇതിനുശേഷമാണ് കെ.സി. വേണുഗോപാല്‍ കേരളത്തിലേക്ക് ഇല്ലെന്ന് തീരുമാനമായത്. രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കെസിയെ ഹൈക്കമാന്‍ഡ് തീരുമാനം അറിയിച്ചത്. എഐസിസി പ്രസിഡന്റ് മലലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കെസിയുമായി സംസാരിച്ചു. പിന്നാലെയാണ് പ്രഖ്യാപനം നടത്തിയത്.
മുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരുന്ന രമേശ് ചെന്നിത്തലയെ രാഹുല്‍ ഗാന്ധി നേരിട്ട് വിളിച്ച് തീരുമാനം അറിയിച്ചു. പൊതുവികാരവും ഘടകകക്ഷികളുടെ അഭിപ്രായവും പരിഗണിച്ചാണ് തീരുമാനം എന്നാണ് രാഹുല്‍ ചെന്നിത്തലയെ അറിയിച്ചത്. ഘടകക്ഷികളേയും തീരുമാനം അറിയിച്ചു. പിന്നാലെയാണ് ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടായത്. ഇന്ന് കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗവും വിളിച്ചിട്ടുണ്ട്. ഇതില്‍ ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കും.
ഇന്ന് തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കും. ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞയുണ്ടാകും.
---------------
Hindusthan Samachar / Sreejith S