സ്കൂള് അസംബ്ലികളില് 'വന്ദേമാതരം' നിര്ബന്ധം; ഉത്തരവിറക്കി ബംഗാള് സര്ക്കാര്
Kolkkatha, 14 മെയ് (H.S.) എല്ലാ സ്‌കൂള്‍ അസംബ്ലികളിലും ''വന്ദേമാതരം'' ആലപിക്കുന്നത് നിര്‍ബന്ധമാക്കാന്‍ ഉത്തരവ്. പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് ഉത്തരവ്. സംസ്ഥാന
suvendhu


Kolkkatha, 14 മെയ് (H.S.)

എല്ലാ സ്‌കൂള്‍ അസംബ്ലികളിലും 'വന്ദേമാതരം' ആലപിക്കുന്നത് നിര്‍ബന്ധമാക്കാന്‍ ഉത്തരവ്. പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് ഉത്തരവ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും രാവിലെ നടക്കുന്ന അസംബ്ലിയില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

എല്ലാ വിദ്യാര്‍ഥികളും ദേശീയ ഗാനാലാപനത്തില്‍ പ????ങ്കെടുക്കണമെന്നും നിര്‍ദേശം കര്‍ശനമായി പാലി?ക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായും ഉത്തരവില്‍ പറയുന്നു. കൂടാതെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കു?ന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കാനും സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തേ, ദേശീയഗാനമായ 'ജനഗണ മന' മാത്രമാണ് സ്‌കൂളുകളില്‍ ആലപിച്ചിരുന്നത്. ദേശീയ ചിഹ്നങ്ങളോടുള്ള ബഹുമാനവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ?വന്ദേമാതരം സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News