നിയുക്ത മുഖ്യമന്ത്രിയെ സന്ദർശിച്ച് ആശാ സമര നേതാക്കൾ
Thiruvananthapuram, 16 മെയ് (H.S.) തിരുവനന്തപുരം : ആശാ സമരത്തിന് നേതൃത്വം നൽകിയ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കൾ നിയുക്ത മുഖ്യമന്ത്രിയെ സന്ദർശിച്ചു. സമര സമരപന്തലിൽവന്ന് അദ്ദേഹം നടത്തിയ പ്രഖ്യാപനം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുക
Asha workers


Thiruvananthapuram, 16 മെയ് (H.S.)

തിരുവനന്തപുരം : ആശാ സമരത്തിന് നേതൃത്വം നൽകിയ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കൾ നിയുക്ത മുഖ്യമന്ത്രിയെ സന്ദർശിച്ചു. സമര സമരപന്തലിൽവന്ന് അദ്ദേഹം നടത്തിയ പ്രഖ്യാപനം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും സംഘടനയുടെ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. സന്തോഷത്തോടെ സ്വീകരിച്ച അദ്ദേഹം എൻ്റെ വാക്ക് വാക്കയിരിക്കും, ധൈര്യത്തോടെ പോകൂ നിങ്ങളെ ഒരിക്കലും മറക്കില്ല, എന്ന് പറഞ്ഞതായി നേതാക്കൾ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

2025ലെ സംസ്ഥാന ബജറ്റിലും ആശാവർക്കർമാർക്ക് അർഹമായ പരിഗണന ലഭിക്കാത്തതിനെ തുടർന്ന് ഫെബ്രുവരി 10 ന് സെക്രട്ടറിയേറ്റ് പടിക്കൽ ആരംഭിച്ച സമരമാണ് എട്ടര മാസത്തിന് ശേഷം 266 -ാം ദിവസം 1000 രൂപ വർദ്ധനയോടെ അവസാനിപ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ.ബിന്ദു, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്. മിനി, കെ.പി. റോസമ്മ, കൊല്ലം ജില്ലാ പ്രസിഡന്റ് ബിനി സുദർശനൻ എന്നിവർ പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസ്തിയായ കൻ്റോൺമെൻ്റ് ഹൗസിൽ എത്തിയത്.

നിയുക്ത മുഖ്യമന്ത്രിയും യുഡിഎഫ് നേതാക്കളും സമരപ്പന്തലിൽ എത്തിയപ്പോൾ തങ്ങൾ അധികാരത്തിൽ എത്തിയാൽ ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കുമെന്നും ആദ്യ ക്യാബിനറ്റിൽ തീരുമാനം എടുക്കുമെന്നും ഉറപ്പു നൽകിയിരുന്നു. അന്നത്തെ സർക്കാർ സമരം ചെയ്യുന്ന ആശമാരോട് നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചത്. ഭരണകക്ഷിയിൽപെട്ടവർ സംസ്ഥാന

മെമ്പാടും സമരം ചെയ്യുന്നവരെ ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. അന്നത്തെ പ്രതിപക്ഷം സമരവേദിയിലെത്തി നൽകിയ ഉറപ്പ് ആശമാർക്കും സമരത്തെ പിന്തുണച്ച പൊതു സമൂഹത്തിനും വലിയ പ്രതീക്ഷയേകിയിരുന്നു. ആ പ്രതീക്ഷ സഫലമാകാൻ പോകുന്നു എന്ന വലിയ സന്തോഷത്തിലാണ് സംസ്ഥാനത്തെ ആശാവർക്കർമാർ ഒന്നാകെ.

---------------

Hindusthan Samachar / Sreejith S


Latest News