സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്ന കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിന് അംഗീകാരം നൽക്കി രാഷ്ട്രപതി ദ്രൗപദി മുർമു.
Newdelhi , 17 മെയ് (H.S.) സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്ന കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിന് അംഗീകാരം നൽക്കി രാഷ്ട്രപതി ദ്രൗപദി മുർമു. നിലവിൽ കോടതിയിലെ അംഗീകൃത ജഡ്ജിമാരുടെ എണ്ണം 34 ആണ്. എന്നാൽ കേന്ദ്ര മന്ത്രിസഭാ ഈ നിയമം നടപ്പിലാക
Supreme Court


Newdelhi , 17 മെയ് (H.S.)

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്ന കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിന് അംഗീകാരം നൽക്കി രാഷ്ട്രപതി ദ്രൗപദി മുർമു. നിലവിൽ കോടതിയിലെ അംഗീകൃത ജഡ്ജിമാരുടെ എണ്ണം 34 ആണ്. എന്നാൽ കേന്ദ്ര മന്ത്രിസഭാ ഈ നിയമം നടപ്പിലാക്കുന്നതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെഎണ്ണം 34ൽ നിന്ന് 37 ആയി ഉയരും. ചീഫ് ജസ്റ്റിസിനെ കൂടാതെയാണ് പുതിയ സംഖ്യാവർധന ഭേദഗതി നിലവിൽവരിക. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭ മേയ് 5ന് സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ 2026, പാർലമെൻ്റിൽ അവതരിപ്പിക്കുന്നതിനുള്ള അനുമതി നൽകിയിരുന്നു.

കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ആണ് ഞായറാഴ്ച ഈ വിവരം എക്സിലൂടെ പങ്കുവെച്ചത്.സുപ്രീം കോടതി ഭേദഗതി ഓർഡിനൻസ്, 2026 പ്രഖ്യാപിക്കുന്നു, സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33 ൽ നിന്ന് (ചീഫ് ജസ്റ്റിസ് ഒഴികെ) 37 ആയി ഉയർത്തുന്നതിൽ രാഷ്ട്രപതിക്ക് സന്തോഷമുണ്ട്, ഈ നിയമം 1956 ലെ നിയമത്തെ ഭേദഗതി ചെയ്തതാണ്.എന്നും മന്ത്രി പോസ്റ്റിലൂടെ പറഞ്ഞു.

ഭേദഗതിയുടെ കാരണങ്ങൾ

സുപ്രീം കോടതിയിലെ കേസുകളുടെ വർധനവും ദീർഘകാലമയി കേസുകൾ കെട്ടികിടക്കുന്നതുമൊക്കെയാണ് ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്നതിലേക്ക് നയിച്ചത്. പുതിയ മാറ്റങ്ങൾ നടപ്പാകുന്നതോടെ കേസുകൾ വേഗത്തിൽ പരിഗണിക്കാനും, വിധിന്യായങ്ങളിൽ ഉണ്ടാകുന്ന കാലതാമസം കുറയ്ക്കാനും സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ നീതിന്യായ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നിർണായക നീക്കമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുന്ന നിയമം ആദ്യമായി നടപ്പാക്കുന്നത് 1956ലാണ്. പിന്നീട് കോടതിയുടെ വർധിച്ചുവരുന്ന ജോലിഭാരത്തിന് അനുസരിച്ച് പലതവണ ജഡ്ജിമാരുടെ എണ്ണം ഉയർത്തിയിട്ടുണ്ട്. അവസാനമായി 2019ൽ ജഡ്ജിമാരുടെ എണ്ണം 30ൽ നിന്ന് 33 ആയി വർധിപ്പിച്ചിരുന്നു. പുതിയ ഭേദഗതിയോടെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ സുപ്രീം കോടതിയിലെ ആകെ ജഡ്ജിമാരുടെ എണ്ണം 38 ആയി ഉയരും. നിയമരംഗത്തുള്ളവരും, മറ്റ് ഉദ്യോഗസ്ഥരുമെല്ലാം ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

1956 മുതൽ 2026 വരെ: സുപ്രീം കോടതി ജഡ്ജിമാരുടെ സംഖ്യവർധനവിൻ്റെ ചരിത്രം

- 1956 – സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം തീരുമാനിക്കാനുള്ള) നിയമം നിലവിൽ വന്നു. അന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി 10 ജഡ്ജിമാർ

- 1960 – ജഡ്ജിമാരുടെ എണ്ണം 13 ആയി ഉയർത്തി

- 1977 – എണ്ണം 17 ആയി വർധിപ്പിച്ചു

- 1986 – ജഡ്ജിമാരുടെ എണ്ണം 25 ആയി

- 2009 – എണ്ണം 30 ആയി ഉയർത്തി

- 2019 – സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ആയി വർധിപ്പിച്ചു

- 2026 – പുതിയ ഭേദഗതിയിലൂടെ എണ്ണം 37 ആയി,ചീഫ് ജസ്റ്റിസിനെ ഉൾപ്പെടെ കൂട്ടി 38 ആയി ഉയർന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News