Enter your Email Address to subscribe to our newsletters

Thiruvananthapuram ,7 മെയ് (H.S.)
തിരുവനന്തപുരം ∙ മന്ത്രിമാരെ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ. കോൺഗ്രസിന് 11 മന്ത്രിമാരാണുള്ളത്. രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.മുരളീധരന്‍, എ.പി.അനില്‍കുമാര്‍, പി.സി.വിഷ്ണുനാഥ്, എം.ലിജു, ടി.സിദ്ദിഖ്, ബിന്ദു കൃഷ്ണ, ഒ.ജെ.ജനീഷ്, റോജി എം. ജോണ്‍, കെ.എ.തുളസി എന്നിവർ മന്ത്രിമാരാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കറുമാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിനാണ്. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ നാളെ ഗവര്‍ണര്‍ക്കു കൈമാറും. ഗസറ്റ് വിജ്ഞാപനത്തില്‍ അടുത്ത വിസ്മയങ്ങള്‍ നോക്കിക്കൊള്ളൂ എന്നും സതീശന്‍ പറഞ്ഞു.
'മുഖ്യമന്ത്രിയോടൊപ്പം സമ്പൂർണ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്യം. 20 യുഡിഎഫ് മന്ത്രിമാരുടെ ലിസ്റ്റ് ഗവർണർക്ക് സമർപ്പിച്ചു. നാളെ 21 പേര് സത്യപ്രതിജ്ഞ ചെയ്യും. അർഹതയുള്ള പല ആളുകളേയും പല സമവാക്യങ്ങൾ നോക്കുമ്പോൾ പരിഗണിക്കാന്‍ പറ്റിയിട്ടില്ല. അതിൽ സങ്കടമുണ്ട്': വി.ഡി.സതീശൻ
വി.ഡി.സതീശൻ മന്ത്രിസഭയിൽ ലീഗിന് 5 മന്ത്രിമാർ. ലീഗിന്റെ അഞ്ചു മന്ത്രിമാരെ പ്രഖ്യാപിച്ച് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഇത്തവണ ടേം വ്യവസ്ഥ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. രണ്ടര വര്‍ഷത്തിനു ശേഷം പാറയ്ക്കല്‍ അബ്ദുള്ള മന്ത്രിയാകും. ഏതു മന്ത്രിയാണു മാറുന്നതെന്ന് രണ്ടര വര്‍ഷത്തിനു ശേഷം തീരുമാനിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.ബഷീർ, എൻ.ഷംസുദ്ദീൻ, കെ.എം.ഷാജി, വി.ഇ.അബ്ദുൽ ഗഫൂർ എന്നിവർ മന്ത്രിമാരാകും.
---------------
Hindusthan Samachar / Sreejith S