സംസ്ഥാനത്തുടനീളം പെയ്യുന്ന മഴയ്ക്ക് പ്രധാന കാരണം വടക്കൻ കേരളം മുതൽ തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന വരെയുള്ള പ്രദേശങ്ങളിൽ നിലനിൽക്കുന്ന ന്യൂനമർദപാത്തിയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
Kasaragod , 18 മെയ് (H.S.) സംസ്ഥാനത്തുടനീളം പെയ്യുന്ന മഴയ്ക്ക് പ്രധാന കാരണം വടക്കൻ കേരളം മുതൽ തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന വരെയുള്ള പ്രദേശങ്ങളിൽ നിലനിൽക്കുന്ന ന്യൂനമർദപാത്തിയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കൻ തീരദേശത്ത് ആന്ധ്രപ്രദേശ
Weather update


Kasaragod , 18 മെയ് (H.S.)

സംസ്ഥാനത്തുടനീളം പെയ്യുന്ന മഴയ്ക്ക് പ്രധാന കാരണം വടക്കൻ കേരളം മുതൽ തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന വരെയുള്ള പ്രദേശങ്ങളിൽ നിലനിൽക്കുന്ന ന്യൂനമർദപാത്തിയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കൻ തീരദേശത്ത് ആന്ധ്രപ്രദേശിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ഒരു ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഈ ചക്രവാതചുഴിയിൽ നിന്ന്, തെക്കൻ ലക്ഷദ്വീപിനോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടൽ വരെ കേരളം, കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങൾ, റായലസീമ എന്നിവയ്ക്ക് മുകളിലൂടെയാണ് ന്യൂനമർദ പാത്തി രൂപപ്പെട്ടിരിക്കുന്നത്.

നാളെ (മെയ് 19)ക്കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. 20 മുതൽ അല്പം മഴ കുറയുമെങ്കിലും മൺസൂൺ കാറ്റ് അനുകൂലമാകുന്നതോടെ ശക്തമായ മഴ തിരിച്ചെത്തും. കാലാവസ്ഥ മാറ്റത്തിലേക്കുള്ള സൂചനകൾ കണ്ടു തുടങ്ങിയെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ

തെക്കുപടിഞ്ഞാറൻ മൺസൂൺ തെക്കുകിഴക്കൻ അറബിക്കടലിൻ്റെ കൂടുതൽ ഭാഗങ്ങളിലേക്കും കന്യാകുമാരി പ്രദേശത്തിൻ്റെ ചില ഭാഗങ്ങളിലേക്കും കൂടി വ്യാപിച്ചു.

കൂടാതെ തെക്കു പടിഞ്ഞാറൻ - തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൻ്റെ കൂടുതൽ ഭാഗങ്ങളിലും ആൻഡമാൻ കടലിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലുടനീളവും കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൻ്റെ ചില ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് കാസർകോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും അതോടൊപ്പം ഇടിമിന്നൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്നും നാളെയും (18,19 ) ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഓറഞ്ച് അലർട്ട്

18ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.

യെല്ലോ അലർട്ട്

18ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്. 19ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് ഈ പ്രദേശങ്ങളിൽ ഉണ്ടാകുക.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News