നോര്ത്ത് ബ്ലോക്കിലെ ഓഫീസിലെത്തി ചമതലയേറ്റ് മുഖ്യമന്ത്രി വിഡി സതീശന്
Thiruvanathapuram, 18 മെയ് (H.S.) പത്തു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നോര്‍ത്ത് ബ്ലോക്കിലെ മൂന്നാംനിലയിലെ ആ ഓഫീസിലേക്ക് ഒരു കോണ്‍ഗ്രസുകാരന്‍ കടന്നു വന്നു. പിന്നാലെ ആ കസേരയില്‍ ഇരുന്നു. ഇതോടെ വിഡി സതീശന്‍ എന്ന നേതാവിലൂടെ പത്തു വര്‍ഷമായി അനുഭവിച്ചി
vd satheesan


Thiruvanathapuram, 18 മെയ് (H.S.)

പത്തു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നോര്‍ത്ത് ബ്ലോക്കിലെ മൂന്നാംനിലയിലെ ആ ഓഫീസിലേക്ക് ഒരു കോണ്‍ഗ്രസുകാരന്‍ കടന്നു വന്നു. പിന്നാലെ ആ കസേരയില്‍ ഇരുന്നു. ഇതോടെ വിഡി സതീശന്‍ എന്ന നേതാവിലൂടെ പത്തു വര്‍ഷമായി അനുഭവിച്ചിരുന്ന അപമാനങ്ങള്‍ക്ക് മറുപടിയാവുകയാണ്. ഇടത് വലത് മുന്നണികള്‍ മാറി മാറി ഭരിക്കുന്ന കേരളം എന്നത് മാറി 2021ല്‍ പിണറായി വിജയന്‍ സര്‍ക്കാരിന് തുടര്‍ ഭരണം ലഭിച്ചപ്പോള്‍ നാണംകെട്ട് തകര്‍ന്നു പോയതാണ് കോണ്‍ഗ്രസും യുഡിഎഫും. അവിടെ നിന്നാണ് ഈ ഉയര്‍ത്ത് എഴുന്നേല്‍പ്പ്. അതിന് നേതൃത്വം നല്‍കിയ നേതാവ് തന്നെ ആ കസേരയില്‍ ഇരുന്നു.

രാവില സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ലോക്ഭവനിലേക്ക് പോയി. ചായസത്കാരത്തില്‍ പങ്കെടുത്ത ശേഷം തിരികെ സെക്രട്ടറിയേറ്റിലേക്ക്. വലിയ മുദ്രാവാക്യം വിളികളോടെയാണ് സതീശന്‍ സെക്രട്ടറിയേറ്റില്‍ വന്നിറങ്ങിയത്. പിന്നാലെ മൂന്നാം നിലയിലെ ഓഫീസിലെത്തി. മുഖ്യമന്ത്രിയുടെ കസേരയിലേക്ക് ആദ്യമായി സതീശന്‍ ഇരുന്നു. ഇതോടെ മുഹമ്മദ് ഷിയാസ് അടുത്ത് എത്തി ആശംസ അറിയിച്ചു. പിന്നാലെ ഒപ്പിട്ട് ചുമതല ഏറ്റെടുത്തു.

ഇവിടെ നിന്നും വിഡി സതീശന്‍ പോയത് ആദ്യമന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനാണ്. ഈ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കും എന്നാണ് സൂചന. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ആശമാരുടെ കാര്യത്തില്‍ അടക്കം ജനപ്രീയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

---------------

Hindusthan Samachar / Sreejith S


Latest News