മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോന് സതീശന്; ദൈവനാമത്തില് സത്യപ്രതിജ്ഞ
Thiruvanathapuram, 18 മെയ് (H.S.) പത്തു വര്‍ഷത്തിന് ശേഷം കേരളത്തിന് ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി. 102 സീറ്റിന്റെ മിന്നും വിജയം മുന്നണിക്ക് നേടികൊടുത്ത വിഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല
vds


Thiruvanathapuram, 18 മെയ് (H.S.)

പത്തു വര്‍ഷത്തിന് ശേഷം കേരളത്തിന് ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി. 102 സീറ്റിന്റെ മിന്നും വിജയം മുന്നണിക്ക് നേടികൊടുത്ത വിഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പതിനായിര കണക്കിന് പ്രവര്‍ത്തകരുടെ ആവേശത്തിന് ഇടയിലായിരുന്നു സത്യപ്രതിജ്ഞ.

രാഹുല്‍ ഗാന്ധി, പ്രയങ്കഗാന്ധി അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍, എംവി ഗോവിന്ദന്‍, രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ പങ്കടെത്തു. മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുകയാണ്.

---------------

Hindusthan Samachar / Sreejith S


Latest News