നാല് ദിനം 147കൊടിയില്പരം കളക്ഷൻ : സൂര്യയുടെ കരിയർ ബെസ്റ്റ് കളക്ഷനുമായി കറുപ്പ് ബ്ലോക്ക്ബസ്റ്ററിലേക്ക്
Chennai, 18 മെയ് (H.S.) തിയേറ്റർ ഹിറ്റില്ലാത്ത നീണ്ട 13 വർഷങ്ങൾ കൃത്യമായി പറഞ്ഞാൽ 4,697ദിവസങ്ങൾ ആണ് സൂര്യ എന്ന നടിപ്പിൻ നായകനായി അദ്ദേഹത്തിന്റെ ഓരോ ആരാധകനും പ്രേക്ഷകരും കാത്തിരുന്നത്. 13 വർഷങ്ങൾക്കിപ്പുറം എവിടെ നിർത്തിയോ അവിടെ നിന്ന് അതെ ശക്തിയ
karuppu


Chennai, 18 മെയ് (H.S.)

തിയേറ്റർ ഹിറ്റില്ലാത്ത നീണ്ട 13 വർഷങ്ങൾ കൃത്യമായി പറഞ്ഞാൽ 4,697ദിവസങ്ങൾ ആണ് സൂര്യ എന്ന നടിപ്പിൻ നായകനായി അദ്ദേഹത്തിന്റെ ഓരോ ആരാധകനും പ്രേക്ഷകരും കാത്തിരുന്നത്. 13 വർഷങ്ങൾക്കിപ്പുറം എവിടെ നിർത്തിയോ അവിടെ നിന്ന് അതെ ശക്തിയിൽ തിയേറ്ററിൽ അതിശക്തമായ തിരിച്ചുവരവ് നടത്തുകയാണ് സൂര്യ കറുപ്പിലൂടെ. റിലീസായി നാല് ദിനങ്ങളിൽ 147 കൊടിയില്പരം രൂപ വേൾഡ് വൈഡ് കളക്ഷനുമായി തന്റെ കരിയർ റെക്കോർഡ് കളക്ഷനിലേക്ക് കുതിക്കുകയാണ് കറുപ്പ് ചിത്രത്തിലൂടെ സൂര്യ.രണ്ട് മില്യണിൽപ്പരം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ മാത്രം കറുപ്പിന്റെ ഇത് വരെയുള്ള ടിക്കറ്റ് വിൽപ്പന. കേരളത്തിലും ഗംഭീര പ്രേക്ഷക പ്രതികരണങ്ങളും മികച്ച കളക്ഷനും ലഭിക്കുന്ന ചിത്രത്തിന് ലോകവ്യാപകമായി ഹൗസ്ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ആദ്യ നാല് ദിനവും ലഭിച്ചത്. സിങ്കം 2ന്റെ കലക്ഷൻ ആയിരുന്നു സൂര്യയുടെ ഏറ്റവും വലിയ തിയേറ്റർ കലക്ഷൻ അത്‌ വെറും 4 ദിനം കൊണ്ട് കറുപ്പ്‌ ബോക്സ് ഓഫീസിൽ മറികടന്നു ചരിത്ര വിജയത്തിലേക്ക് കുതിക്കുകയാണ്.

ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം മാസ്സ് ഘടകങ്ങളാൽ സമ്പന്നമായ സംപൂർണ ആക്ഷൻ എന്റർടൈനറായി പ്രേക്ഷകർക്ക് വലിയ ആഘോഷാനുഭവം കറുപ്പ് തിയേറ്ററിൽ സമ്മാനിക്കുക്കയാണ്.രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു

---------------

Hindusthan Samachar / Sreejith S


Latest News