വീണ്ടും ട്രയിനില് തീപിടുത്തം; ബിഹാറിലെ സാസാറാം റെയില്വേ സ്റ്റേഷനിലാണ് അപകടം
Paatna, 18 മെയ് (H.S.) പട്ന: ബിഹാറില്‍ ട്രെയിനിന് തീപ്പിടിച്ചു. സാസാറാം-പട്ന ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനിന്റെ ഒരു കോച്ചിലാണ് തീപ്പിടിത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെ സാസാറാം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. തീപ്പിടിത്തത്തില്‍ ആളപായമില്ല. സാസാറം റെയില
train fire


Paatna, 18 മെയ് (H.S.)

പട്ന: ബിഹാറില്‍ ട്രെയിനിന് തീപ്പിടിച്ചു. സാസാറാം-പട്ന ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനിന്റെ ഒരു കോച്ചിലാണ് തീപ്പിടിത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെ സാസാറാം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. തീപ്പിടിത്തത്തില്‍ ആളപായമില്ല.

സാസാറം റെയില്‍വേ സ്റ്റേഷനില്‍നിന്ന് രാവിലെ ആറുമണിക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിനിന്റെ ഒരുകോച്ചിലാണ് തീപ്പിടിത്തമുണ്ടായത്. ആറാംനമ്പര്‍ പ്ലാറ്റ്ഫോമിലായിരുന്നു ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നത്. ഇതിനിടെയാണ് കോച്ചിനുള്ളില്‍നിന്ന് പുക ഉയരുന്നത് കണ്ടത്. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഇതോടെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാരും പരിഭ്രാന്തിയിലായി. ഉടന്‍തന്നെ റെയില്‍വേ ജീവനക്കാരും സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് തീയണയ്ക്കുകയായിരുന്നു. ഒരു കോച്ച് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പരിശോധന നടത്താനായി ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. കത്തിനശിച്ച കോച്ച് പിന്നീട് വേര്‍പ്പെടുത്തിയശേഷം പട്നയിലേക്കുള്ള പാസഞ്ചര്‍ യാത്രതിരിച്ചു.

കഴിഞ്ഞദിവസം തിരുവനന്തപുരം-നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസിലും തീപ്പിടിത്തമുണ്ടായിരുന്നു. ട്രെയിനിന്റെ പിന്‍വശത്തെ രണ്ടുകോച്ചുകളാണ് കത്തിനശിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 5.15-ഓടെ രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപത്തായിരുന്നു സംഭവം. ആളപായമില്ലെങ്കിലും യാത്രക്കാരുടെ ഒട്ടേറെ ലഗേജുകള്‍ കത്തിനശിച്ചിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News