Enter your Email Address to subscribe to our newsletters

Thiruvanathapuram, 18 മെയ് (H.S.)
പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് സര്‍ക്കാര്‍ അല്പ്പസമയത്തിനകം അധികാരമേല്‍ക്കും. രാവിലെ 10നുമുഖ്യമന്ത്രി വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭ അധികാരമേല്‍ക്കും. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ വലിയ രീതിയില്‍ എത്തുകയാണ്. കര്‍ശന സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.
ഇന്ന അധികാരമേല്‍ക്കുന്നവരില്‍ മുഖ്യമന്ത്രിയടക്കം 14 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്. മന്ത്രിസഭയില്‍ രണ്ട് വനിതകളുണ്ട്. മുഖ്യമന്ത്രിയടക്കം 12 പേരാണ് കോണ്‍ഗ്രസിന് മന്ത്രിസഭയിലുള്ളത്. രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, കെ.മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സി.പി.ജോണ്‍, എ.പി.അനില്‍കുമാര്‍, എന്‍.ഷംസുദ്ദീന്‍, പി.സി.വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം.ലിജു, ടി.സിദ്ദിഖ്, കെ.എം.ഷാജി, പി.കെ.ബഷീര്‍, വി.ഇ.അബ്ദുല്‍ ഗഫൂര്‍, കെ.എ.തുളസി, ഒ.ജെ.ജനീഷ് എന്നിവരാണ് ചുമതലയേല്‍ക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറും ഷാനിമോള്‍ ഉസ്മാന്‍ ഡപ്യൂട്ടി സ്പീക്കറുമാകും. കേരള കോണ്‍ഗ്രസിലെ അപു ജോസഫ് ചീഫ് വിപ്പാകും. ഏകാംഗ കക്ഷികളില്‍ അനൂപ് ജേക്കബും മാണി സി.കാപ്പനും തമ്മിലും മന്ത്രിസ്ഥാനം വീതംവയ്ക്കും.
സത്യപ്രതിജ്ഞാ ചടങ്ങിന് രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്കാ ഗാന്ധി അടക്കമുള്ളവര്‍ പങ്കെടുക്കും. പതിനയ്യായിരത്തോളം പേര്‍ക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയമാണ് ഒരുക്കിയിട്ടുള്ളത്.
---------------
Hindusthan Samachar / Sreejith S