ഇംഗ്ലീഷില് മുരളീധരന്; സഗൗരവം രണ്ടുപേര്; സതീശന് സര്ക്കാരിന്റെ സത്യപ്രതിജ്ഞയിലെ വ്യത്യസ്ത കാഴ്ചകള്
Thiruvanathapuram, 18 മെയ് (H.S.) അധികാരത്തിലേക്ക് തിരിച്ചെത്തിയതിന്റെ എല്ലാ ആവേശവും നിറഞ്ഞ് നില്‍ക്കുന്നതായിരുന്നു വിഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങി. രാവിലെ മുതല്‍ തന്നെ പതിനായിര കണക്കിന് പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലേ
vds


Thiruvanathapuram, 18 മെയ് (H.S.)

അധികാരത്തിലേക്ക് തിരിച്ചെത്തിയതിന്റെ എല്ലാ ആവേശവും നിറഞ്ഞ് നില്‍ക്കുന്നതായിരുന്നു വിഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങി. രാവിലെ മുതല്‍ തന്നെ പതിനായിര കണക്കിന് പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. കേരളത്തിലെ എല്ലാ മേഖലകളില്‍ നിന്നും ഇവിടേക്ക് പ്രവര്‍ത്തകര്‍ എത്തി. ആഘോഷങ്ങള്‍ക്ക് ഇടയിലേക്കാണ് വിഡി സതീശന്‍ സത്യപ്രതിജ്ഞക്കായി എത്തിയത്.

സതീശന്റെ പേര് വിളിച്ചപ്പോള്‍ തന്നെ ആവേശം ഉയര്‍ന്നു. വടശ്ശേരി ദാമോദര മോനോന്‍ സതീശന്‍ എന്ന ഞാന്‍ എന്ന് പറഞ്ഞ് സതീശന്‍ സത്യപ്രതിജ്ഞ തുടങഅഹിയപ്പോള്‍ പ്രവര്‍ത്തകര്‍ വിഡി വിളികളുയര്‍ത്തി. ദൈവനാമത്തിലായിരുന്നു സതീശന്റെ സത്യപ്രതിജ്ഞ. രണ്ടാമനായി മുസ്ലിം ലീഗിലെ പികെ കുഞ്ഞാലികുട്ടി സത്യപ്രതിജ്ഞ ചെയ്തു. മുന്നാമനായി രമേശ് ചെന്നിത്തലയും അധികാരമേറ്റെടുത്തു. പിന്നാലെ മറ്റുള്ളവരും സത്യപ്രതിജ്ഞ ചെയ്തു.

സണ്ണി ജോസഫ്, കെ. മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സി.പി. ജോണ്‍, എ.പി. അനില്‍കുമാര്‍, എന്‍. ഷംസുദ്ദീന്‍, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീര്‍, വി.ഇ. അബ്ദുള്‍ ഗഫൂര്‍, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരും യഥാക്രമം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു 19 പേരും സത്യപ്രതിജ്ഞ ചെയ്തത്. ആര്‍എസ്പി നേതാവ് ഷിബു ബേബിജോണ്‍, സിപിഎംപി നേതാവ് സിപി ജോണ്‍ എന്നിവര്‍ സഗൗരവം സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്ത് കെ മുരളീധരനും വ്യത്യസ്തനായി.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖു, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയ രാഷ്ട്രീയനേതാക്കളും വിവിധ മതമേലധ്യക്ഷന്മാരും ചടങ്ങില്‍ പങ്കെടുത്തു

---------------

Hindusthan Samachar / Sreejith S


Latest News