Enter your Email Address to subscribe to our newsletters

New delhi, 19 മെയ് (H.S.)
ഉത്തരാഖണ്ഡ് മുന് മുഖ്യമന്ത്രി മേജര്‍ ജനറല്‍ (റിട്ട.) ഭുവന്‍ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. ഡെറാഡൂണിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് (മെയ് 19) ആണ് അദ്ദേഹം അന്തരിച്ചത്. മുന്‍ മുഖ്യമന്ത്രി അന്തരിച്ചതായി അദ്ദേഹത്തിന്റെ മകന്‍ മനീഷ് ഖണ്ഡൂരി അറിയിക്കുകയായിരുന്നു.
2007 മുതല്‍ 2009 വരെയും 2011 മുതല്‍ 2012 വരെയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു മേജര്‍ ജനറല് ഭുവന് ചന്ദ്ര ഖണ്ഡൂരി. പതിനാറാം ലോക്സഭയില്‍ ഗര്‍വാള്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച ഭാരതീയ ജനതാ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമായിരുന്നു അദ്ദേഹം. ഖണ്ഡൂരിയുടെ വിയോഗം ഉത്തരാഖണ്ഡിന് മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിനും നികത്താനാകാത്ത നഷ്ടമാണെന്ന് നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.
'ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബഹുമാന്യനുമായ മേജര്‍ ജനറല് ഭുവന് ചന്ദ്ര ഖണ്ഡൂരി (റിട്ട.) ജിയുടെ വിയോഗത്തിന്റെ ഹൃദയഭേദകമായ വാര്‍ത്ത ഞങ്ങള്‍ക്ക് ലഭിച്ചു, ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുമ്പോള്‍, ശ്രീ ഖണ്ഡൂരി ജി ദേശീയ സേവനം, അച്ചടക്കം, പ്രതിബദ്ധത എന്നിവയ്ക്കുള്ള സമാനതകളില്ലാത്ത സമര്‍പ്പണത്തിന്റെ മാതൃകയായിരുന്നു. സൈനിക ജീവിതം മുതല്‍ പൊതുജീവിതം വരെ, അദ്ദേഹത്തിന്റെ വ്യക്തിത്വം രാഷ്ട്ര താത്പര്യങ്ങള്‍ക്കും പൊതുസേവനത്തിനും വേണ്ടി സമര്‍പ്പിച്ചതായിരുന്നു.' - എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ പുഷ്‌കര്‍ സിങ് ധാമി എഴുതി.
'തന്റെ രാഷ്ട്രീയ ജീവിതത്തില്‍, ഉത്തരാഖണ്ഡിന്റെ വികസനം, സദ്ഭരണം, സുതാര്യത, സത്യസന്ധമായ പ്രവര്‍ത്തന നൈതികത എന്നിവയ്ക്കായി അദ്ദേഹം ശക്തമായി നിലകൊണ്ടു. ഒരു ജനകീയ നേതാവ് എന്ന നിലയില്‍, സംസ്ഥാനത്തിന്റെ പുരോഗതിക്കായി അദ്ദേഹം നിരവധി സുപ്രധാന തീരുമാനങ്ങള്‍ എടുത്തു, തന്റെ ലാളിത്യം, സത്യസന്ധത, കാര്യക്ഷമത എന്നിവയിലൂടെ ജനങ്ങളുടെ ഹൃദയങ്ങളില്‍ ഒരു പ്രത്യേക സ്ഥാനം നേടി,' ധാമി കൂട്ടിച്ചേര്‍ത്തു.
ദുഃഖിതരായ കുടുംബത്തിന് അദ്ദേഹത്തിന്റെ വിയോഗം താങ്ങാനുള്ള ശക്തിയും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തിയും നല്‍കണമെന്ന് പ്രാര്‍ഥിക്കുന്നതായി ധാമി പറഞ്ഞു. 'അദ്ദേഹത്തിന്റെ വിയോഗം ഉത്തരാഖണ്ഡിന് മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിനും നികത്താനാവാത്ത നഷ്ടമാണ്. പരേതന്റെ ആത്മാവിന് അവിടുത്തെ ദിവ്യ പാദങ്ങളില്‍ സ്ഥാനം നല്‍കാനും, ദുഃഖിതരായ കുടുംബത്തിന് ഈ ദുഃഖം താങ്ങാനുള്ള ശക്തി നല്‍കാനും ഞങ്ങള്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു,' ധാമി എഴുതി.
---------------
Hindusthan Samachar / Sreejith S