Enter your Email Address to subscribe to our newsletters

Newdelhi , 19 മെയ് (H.S.)
നോർവേ പെൻഷൻ ഫണ്ട് അദാനിയുടെ ഓഹരികൾ ഉപേക്ഷിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. നരേന്ദ്രമോദിയുടെ നോർവെ സന്ദർശനം പുരോഗമിക്കവെയാണ് പരിഹാസം.
അദാനിയെ നോര്വേ പെൻഷൻ ഫണ്ട് കരിമ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ''വ്യക്തിപരമായ അഭ്യർത്ഥന'' നോർവേ അംഗീകരിച്ചോ എന്നാണ് രാഹുല് ഗാന്ധി ചോദിച്ചത്.
ഇക്കാലത്ത് ഞങ്ങൾക്ക് വളരെ നല്ല വിവരങ്ങൾ ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല് മീഡിയ അക്കൗണ്ടായ എക്സിലൂടെയാണ് രാഹുല് ഗാന്ധിപരമാര്ശം നടത്തിയത്. ഉഭയകക്ഷിന ചര്ച്ചകള്ക്കായി മോദിയ നോര്വെ പര്യടനം നടത്തി വരുകയാണ്. തുടര്ന്നാണ് രാഹുല് ഗാന്ധി തൻ്റെ വിമർശനം രേഖപ്പെടുത്തിയത്. ഫെബ്രുവരിയിലാണ് നോർവേയുടെ സോവറിൻ വെൽത്ത് ഫണ്ട് അദാനിയെ അതിൻ്റെ പോർട്ട്ഫോളിയോയിൽ നിന്ന് ഒഴിവാക്കിയത്.
മോദി ജി, അദാനിയെ അവരുടെ പെൻഷൻ ഫണ്ടിൻ്റെ ബ്ലാക്ക് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യണമെന്ന നിങ്ങളുടെ വ്യക്തിപരമായ അഭ്യർതന നോർവേ അംഗീകരിച്ചോ? രാഹുല് ഗാന്ധി എക്സില് എഴുതി. അതേസമയം പോസ്റ്റിനോടൊപ്പം ഫെബ്രുവരി 27-ന് ''നോർവേയുടെ സോവറിൻ വെൽത്ത് ഫണ്ട് അദാനി ഗ്രീൻ എനർജിയെ അവരുടെ പോർട്ട്ഫോളിയോയിൽ നിന്ന് ഒഴിവാക്കുന്നു'' എന്ന വാർത്താ റിപ്പോർട്ടുകളുടെയും, മെയ് 18-ന് ''പ്രധാനമന്ത്രി മോദി ചരിത്രപരമായ നോർവേ സന്ദർശനം ആരംഭിച്ചു - 43 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം'' എന്ന വാർത്തകളുടെയും ചിത്രവും അദ്ദേഹം ഉപയോഗിച്ചു.
സാമ്പത്തിക കുറ്റകൃത്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആശങ്ക കാരണമാണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡിനെ (AGEL) നോര്വീജിന് പെന്ഷന് ഫണ്ടില് നിന്ന് ഒഴിവാക്കിയത്. അദാനി ഗ്രീൻ എനർജി ലിമിറ്റഡിനെ പോർട്ട്ഫോളിയോയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ച കമ്പനികളുടെ പട്ടികയിൽ ചേർത്തുവെന്ന് 2024 മെയ് മാസത്തിൽ നോർജസ് ബാങ്ക് അറിയിച്ചു. എന്നാല് അഴിമതിയും മറ്റ് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളും തീരുമാനത്തിനുള്ള മാനദണ്ഡമായി പരാമർശിച്ചെങ്കിലും വിശദീകരണമൊന്നും നൽകിയില്ല.
അതേസമയം, കരിമ്പട്ടികയില് ചേര്ത്തതുമായി ബന്ധപ്പെട്ട് AGEL ഉടൻ തന്നെ പ്രതികരിക്കുകയോ അഭിപ്രായങ്ങളോ നൽകിയിരുന്നില്ല. ജൂലൈയിൽ നോർജസ് ബാങ്ക് ആദ്യമായി അദാനി ഗ്രീൻ എനർജി ലിമിറ്റഡ് ഓഹരികൾ വാങ്ങിയപ്പോൾ 2020-ൽ ഓഹരി വില 341 രൂപയായിരുന്നു, ഫെബ്രുവരി 27-ന് അത് 944 രൂപയായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR