പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗും വിയറ്റ്നാം ഉപപ്രധാനമന്ത്രി ജനറൽ ഫാൻ വാൻ ജിയാങ്ങും ഉഭയകക്ഷി ചർച്ച നടത്തി
Kerala, 19 മെയ് (H.S.) പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗും വിയറ്റ്നാം ഉപപ്രധാനമന്ത്രി ജനറൽ ഫാൻ വാൻ ജിയാങ്ങും ഉഭയകക്ഷി ചർച്ച നടത്തി. ഇന്തോ-പസഫിക് മേഖലയിലെ സമാധാന ശാക്തീകരണം ചർച്ചയായി. വിയറ്റ്നാം ഉപ പ്രധാന മന്ത്രിയും ദേശീയ പ്രതിരോധ മന്ത്രിയുമാ
രാജ്നാഥ് സിംഗ്


Kerala, 19 മെയ് (H.S.)

പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗും വിയറ്റ്നാം ഉപപ്രധാനമന്ത്രി ജനറൽ ഫാൻ വാൻ ജിയാങ്ങും ഉഭയകക്ഷി ചർച്ച നടത്തി.

ഇന്തോ-പസഫിക് മേഖലയിലെ സമാധാന ശാക്തീകരണം ചർച്ചയായി.

വിയറ്റ്നാം ഉപ പ്രധാന മന്ത്രിയും ദേശീയ പ്രതിരോധ മന്ത്രിയുമായ ജനറൽ ഫാൻ വാൻ ജിയാങ്ങുമായി രക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ഹനോയിയിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വളർന്നുവരുന്ന പ്രതിരോധ പങ്കാളിത്തം ഇരു നേതാക്കളും അവ ലോകനം ചെയ്തു.

സമുദ്ര സുരക്ഷ, പ്രതിരോധ വ്യവസായം, പരിശീലനം, പ്രാദേശിക സ്ഥിരത എന്നിവയിൽ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികളും ചർച്ചയായി.

ഉഭയകക്ഷി താൽപ്പര്യമുള്ള പ്രാദേശിക, ആഗോള സുരക്ഷാ വികസനങ്ങളെക്കുറിച്ച് ഇരുപക്ഷവും കാഴ്ചപ്പാടുകൾ കൈമാറി. ഇന്തോ-പസഫിക് മേഖലയിൽ സമാധാനം, സ്ഥിരത, സുരക്ഷ, നാവിഗേഷൻ, സ്വാതന്ത്ര്യം എന്നിവ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. സൈനിക പരിശീലനം, പ്രതിരോധ വ്യവസായ സഹകരണം, സമുദ്ര സുരക്ഷാ ശേഷി വർധന, ഐക്യരാഷ്ട്ര സഭയുടെ സമാധാന പരിപാലനം, സൈബർ സുരക്ഷ, ഉന്നതതല വിനിമയങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ സഹകരണം വർധിപ്പി ക്കുന്നതിനെക്കുറിച്ചും ചർച്ച നടന്നു. സംഭാഷണങ്ങൾ, സംയുക്ത അഭ്യാസ ങ്ങൾ, വിനിമയ പരിപാ ടികൾ എന്നിവയിലൂടെ ഇരു രാജ്യങ്ങളുടെയും പ്രതിരോധ സേനകൾ തമ്മിൽ സഹകരണം വർദ്ധിപ്പിക്കാനും ഇരു രാജ്യങ്ങളും ധാരണയായി.

വിയറ്റ്നാമുമായി ഇന്ത്യയുടെ സമഗ്ര തന്ത്രപര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത പ്രതിരോധ മന്ത്രി ആവർത്തിച്ചു.

ഉഭയകക്ഷി പ്രതിരോ ധ സഹകരണ ചട്ടക്കൂടിന് കീഴിൽ വിയറ്റ്നാമിന്റെ പ്രതിരോധ നവീകരണത്തിനും ശേഷി വർദ്ധിപ്പിക്കൽ സംരംഭങ്ങൾക്കും പിന്തുണ നൽകുന്നതിൽ ഇന്ത്യയുടെ ദൃഢനിശ്ചയം അദ്ദേഹം ആവർത്തിച്ചു.

ഇന്ത്യ നൽകുന്ന തുടർച്ചയായ പിന്തുണയെ ജനറൽ ഫാൻ വാൻ ജിയാങ് അഭിനന്ദിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദവും വളർന്നുവരുന്ന തന്ത്രപരമായ പങ്കാളിത്തവും അടിവരയിടുകയും ചെയ്തു.

വിയറ്റ്നാമിലെ എയർഫോഴ്സ് ഓഫീസേഴ്സ് കോളേജിൽ രണ്ട് പ്രതിരോധ മന്ത്രിമാരും ഭാഷാ ലാബ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സഹായ ത്തോടെയാണ് ലാബ് സ്ഥാപിച്ചത്.

ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം, രക്ഷാ മന്ത്രി വിയറ്റ്നാം ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ ശ്രീ ടോ ലാമിനെ, രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ആശംസകൾ അറിയിച്ചു. പ്രതിരോധം, സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള ഉഭയകക്ഷി താല്പര്യവും അദ്ദേഹത്തെ അറിയിച്ചു.

ഇന്ത്യ-വിയറ്റ്നാം സമഗ്ര തന്ത്രപര പങ്കാളിത്തത്തിന്റെ തുടർച്ചയായ വളർച്ചയിൽ അവർ സംതൃപ്തി പ്രകടിപ്പിച്ചു. തന്റെ ഇന്ത്യാ സന്ദർശനത്ത അനുസ്മരിച്ച് വളർന്നുവരുന്ന ഉഭയകക്ഷി ഇടപെടലിനെ വിയറ്റ്നാം പ്രസിഡന്റ് അഭിനന്ദിച്ചു.

വിയറ്റ്നാമിന്റെ ശില്പിയും മുൻ പ്രസിഡൻ്റുമായ ഹോ ചി മിന്നിന്റെ 136-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് ശ്രീ രാജ്നാഥ് സിംഗ് സന്ദർശന പരിപാടികൾക്ക് തുടക്കം കുറിച്ചത്. ഹോ ചി മിന്റെ ദർശനം, നേതൃത്വം, ദേശീയ വിമോചനത്തി നും ആഗോള ഐക്യ ത്തിനും വേണ്ടിയുള്ള ശാശ്വതമായ പ്രതിബദ്ധത എന്നിവ തലമുറകളെ പ്രചോദിപ്പിക്കുന്നുവെന്നും ശക്തമായ ഇന്ത്യ-വിയറ്റ്നാം സൗഹൃദത്തിന് അദ്ദേഹം അടിത്തറ പാകിയതായും രക്ഷാ മന്ത്രി എക്സിൽ കുറിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News